ബെംഗളൂരു: നഗരത്തിൽ 11 ഇടങ്ങളിലെ മലിനജലം നിരന്തരമായി പരിശോധിച്ചാൽ സാംക്രമിക രോഗങ്ങൾ പകരുന്നത് സംബന്ധിച്ച പ്രാരംഭ സൂചനകൾ ലഭിക്കുമെന്ന് പഠനം. അഗര, നാഗസന്ദ്ര, കെആർപുരം, യെലഹങ്ക, ചിക്കബേഗൂർ, ചിക്കബാനവാര, ലാൽബാഗ് ഉൾപ്പെടെയുള്ള ഇടങ്ങളിലെ അഴുക്കുചാലിലെ മലിന ജലമാണ് പരിശോധിക്കേണ്ടത്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെനിറ്റിക്സ് ആൻഡ് സൊസൈറ്റിയാണ് പഠനത്തിനു പിന്നിൽ.
ഡിസംബർ 2021 മുതൽ ജനുവരി 24 വരെ നഗര വ്യാപകമായി മലിനജല സാമ്പിളുകൾ ശേഖരിച്ചു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. പഠന റിപ്പോർട്ട് ദ ലാൻസെറ്റ് റീജിണൽ ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിക്കും.
SUMMARY: 11 sewer sites in Bengaluru can give leads on disease outbreaks
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…
ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന് ബാലന് ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…