BENGALURU UPDATES

ഓണം യാത്രാതിരക്ക്; കേരളത്തിലേക്ക് കർണാടക ആർടിസിയുടെ 90 സ്പെഷ്യല്‍ സര്‍വീസുകള്‍

ബെംഗളൂരു : ഓണത്തിനോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് സെപ്റ്റംബർ രണ്ടുമുതൽ നാലുവരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 90 സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി. ബെംഗളൂരുവിൽനിന്ന് കണ്ണൂർ, കാസറഗോഡ്, മൂന്നാർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശ്ശൂർ, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക.

ഓണം കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് സെപ്റ്റംബർ ഏഴിന് ഇവിടങ്ങളിൽനിന്ന് ബെംഗളൂരുവിലേക്കും പ്രത്യേക സർവീസുകളുണ്ടാകും.രാജഹംസ എക്സിക്യുട്ടീവ്, നോൺ എസി സ്ലീപ്പർ, ഐരാവത് ക്ലബ് ക്ലാസ്, അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്, എസി സ്ലീപ്പർ, കർണാടക സാരിഗെ ബസുകളാണ് സർവീസ് നടത്തുക. നിലവിലുള്ള സർവീസുകൾക്ക് പുറമെയാണ് പ്രത്യേക സർവീസുകൾ.

ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചു. ഓൺലൈൻ ബുക്കിങ്ങിന് സൗകര്യമുണ്ട്. നാലോ അതിലധികമോ യാത്രക്കാർ ഒന്നിച്ചു ബുക്ക് ചെയ്താൽ ടിക്കറ്റ് നിരക്കിൽ അഞ്ചു ശതമാനം ഇളവുണ്ട്. ഇരുവശങ്ങളിലേക്കും ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്താൽ മടക്കയാത്രാ ടിക്കറ്റിൽ പത്ത് ശതമാനം ഇളവും നല്‍കുന്നുണ്ട്.
SUMMARY: Onam rush; Karnataka RTC to run 90 special services to Kerala

NEWS DESK

Recent Posts

‘ശിരോവസ്ത്രം ധരിച്ച ടീച്ചറാണ് കുട്ടിയോട് ശിരോവസ്ത്രം ധരിക്കാൻ പാടില്ലെന്ന് പറഞ്ഞത്’; കുട്ടി സ്കൂൾ വിടാന്‍ കാരണക്കാരായവർ മറുപടി പറയേണ്ടിവരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇരായായ കുട്ടി…

37 minutes ago

പാലിയേക്കരയിൽ ടോൾ പിരിക്കാം; നിർണായക ഉത്തരവുമായി ഹൈക്കോടതി

തൃശ്ശൂര്‍: പാലിയേക്കര ടോൾ പിരിവില്‍ നിര്‍ണായകമായ ഉത്തരവുമായി ഹൈക്കോടതി. ഉപാധികളോടെ ടോൾ പിരിക്കാം എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോടതി. യാത്രക്കാരുടെ സുരക്ഷ…

56 minutes ago

പേരാമ്പ്ര സംഘർഷത്തിൽ മൂന്ന് കോൺഗ്രസ് പ്രവർത്തകർ കൂടി കസ്റ്റഡിയിൽ

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിനിടെ പോലീസിനെതിരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ മൂന്ന് കോൺഗ്രസ് പ്രവർത്തകർ കൂടി കസ്റ്റഡിയിൽ. പേരാമ്പ്ര ബ്ലോക്ക്‌…

1 hour ago

അഴിമതി കേസ്; ഐപിഎസ് ഉദ്യോ​ഗസ്ഥന്റെ വീട്ടിൽ നിന്നും 5 കോടി രൂപയും ആഡംബര കാറുകളും പിടിച്ചെടുത്തു

ചണ്ഡീ​ഗഡ്: അഴിമതി കേസിൽ പഞ്ചാബിലെ റോപ്പർ റേഞ്ച് ഡിഐജി ആയ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. 2009…

1 hour ago

ഡോംളൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം 26ന്

ബെംഗളൂരു: ഡോംളൂർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 26ന് ഇന്ദിരനഗർ എൻ.ഡി.കെ. കല്യാണ മന്ദിരത്തിൽ നടക്കും. രാവിലെ…

2 hours ago

വീണ്ടും അതിവേഗം കുതിച്ച് സ്വർണം; പവന് 97,000 കടന്നു, ഇന്നുണ്ടായത് വൻ വില വർധന, ദിവസങ്ങൾക്കകം ലക്ഷം തൊടും

തിരുവനന്തപുരം: സംസ്ഥാനത്ത് പിടിതരാതെ ഓടി സ്വർണവില. 2440 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കുത്തനെ വർധിച്ചത്. 97360 രൂപയാണ്…

2 hours ago