BENGALURU UPDATES

പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ ഈ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ  നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി വിതരണം തടസപ്പെടുന്നതെന്ന് അധികൃതർ അറിയിച്ചു. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് വൈദ്യുതി മുടങ്ങുക.

അഡുഗോഡി, സലാപുരിയ ടവർ, ബിഗ് ബസാർ, ആക്സെഞ്ചർ, കെഎംഎഫ് ഗോഡൗൺ, നഞ്ചപ്പ ലേഔട്ട്, ന്യൂ മൈക്കോ റോഡ്, ചിക്കലക്ഷ്മി ലേഔട്ട്, മഹാലിംഗേശ്വര ബദവനെ, ബെംഗളൂരു ഡയറി, ഫോറം, രംഗദാസപ്പ ലേഔട്ട്, ലക്കാസന്ദ്ര, വിൽസൺ ഗാർഡൻ, ചിന്നയ്യനപാളയ, ചന്ദ്രപ്പ നഗർ, നിംഹാൻസ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ബന്ദേ സ്ലം, സുന്നദ കല്ലു, ബൃന്ദാവന സ്ലം, ലാൽജി നഗർ, ഷാമണ്ണ ഗാർഡൻ, എൻഡിആർഐ പോലീസ് ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് വൈദ്യുതി മുടങ്ങുക.

നഗരത്തിലെ വൈദ്യുതി വിതരണ സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ അറ്റകുറ്റപ്പണികളെന്ന് ബെസ്‌കോം അധികൃതർ അറിയിച്ചു. അവശ്യ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാനും ആവശ്യത്തിന് വെള്ളം സംഭരിക്കാനും നിർദ്ദേശമുണ്ട്.
SUMMARY: Power station maintenance; Power outages to continue at these places in Bengaluru on Tuesday

NEWS DESK

Recent Posts

സിഗ്നലില്‍ നിറുത്തിയിരുന്ന ബൈക്കില്‍ ടിപ്പര്‍ ഇടിച്ചുകയറി; സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ബൈക്കിന് പിന്നില്‍ ടിപ്പർ ലോറിയിടിച്ച്‌ രണ്ട് പേർ മരിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രാവച്ചമ്പലത്ത് ആണ് സംഭവം. വിഴിഞ്ഞം…

40 minutes ago

ഹരിപ്പാട് ആനയുടെ കൊമ്പിലിരുത്തിയ കൈക്കുഞ്ഞ് നിലത്തുവീണ സംഭവം; അച്ഛൻ അറസ്റ്റില്‍

ഹരിപ്പാട്: ഹരിപ്പാട് പിഞ്ചുകുഞ്ഞുമായി ആനയ്ക്ക് മുമ്പിൽ സാഹസം കാണിച്ച പാപ്പാനും കുട്ടിയുടെ അച്ഛനും അറസ്റ്റിൽ. കുട്ടിയുടെ അച്ഛൻ കൊട്ടിയം അഭിലാഷിനെയാണ്…

2 hours ago

കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ ഹാഷിഷ് ഓയില്‍ പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ ഹാഷിഷ് ഓയില്‍ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ മനോജില്‍ നിന്നാണ് പിടികൂടിയത്. കണ്ണൂർ ടൗണ്‍…

2 hours ago

ചൊവ്വയില്‍ എട്ട് അസാധാരണ ഗുഹകള്‍ കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞര്‍

ചൈന: ചൊവ്വയെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിക്കുന്ന പുതിയ കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുന്നു. ചൊവ്വയിലെ ഹീബ്രസ് വാലെസ് (Hebrus…

3 hours ago

ഇടതുസഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍

തിരുവനന്തപുരം: സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നു. 35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാല്‍…

4 hours ago

‘നല്ല പിതാവിനുണ്ടായ ഒരാളും എന്നെ മോശം പറയില്ല, കളിക്കുമ്പോൾ നോക്കി കളിക്കണം’; സ്നേഹയ്ക്കെതിരെ വീണ്ടും സത്യഭാമ

കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…

5 hours ago