ബെംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസിന്റെ ശക്തികേന്ദ്രമായ ഹാസനിൽനിന്ന് പാര്‍ട്ടിയുടെ 12 നേതാക്കൾ പാര്‍ട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ഇതിനുപുറമേ ബിജെപിയിൽനിന്നുള്ള നാല് പ്രാദേശികനേതാക്കളും കോൺഗ്രസിൽ ചേർന്നു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ പാർട്ടിയിലേക്കുവന്നവരെ സ്വീകരിച്ചു. 2028-ലെ തിരഞ്ഞെടുപ്പിൽ ഹാസനിലെ ഏഴ് നിയമസഭാസീറ്റും കോൺഗ്രസിന് നേടാൻ കഴിയുമെന്നും ജെഡിഎസ്-ബിജെപി സഖ്യം അടുത്ത തിരഞ്ഞെടുപ്പിൽ നടക്കില്ലെന്നും ശിവകുമാർ പറഞ്ഞു.
ഹാസൻ ജില്ലയിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 2023-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയത് അർസികെരെ എന്ന ഒറ്റ സീറ്റ് മാത്രമാണ്. ശ്രാവണബലഗോള, ഹസ്സൻ, ഹോളേനർസിപുര, അർക്കൽഗുഡു എന്നീ നാല് സീറ്റുകൾ ജെഡി(എസ്) സ്വന്തമാക്കി. ബിജെപിക്ക് രണ്ട് സീറ്റുകൾ ഉണ്ട് – ബേലൂർ, സകലേഷ്പൂർ. മറ്റുപാർട്ടികളിൽനിന്നുള്ള പ്രാദേശികനേതാക്കളെ കൂട്ടത്തോടെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നത് വരാനിരിക്കുന്ന ജില്ലാ, താലൂക്ക്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ഗുണംചെയ്യുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
<BR>
TAGS : JDS, CONGRESS, DK SHIVAKUMAR,
SUMMARY : 12 JDS leaders from Hassan join Congress,
പത്തനംതിട്ട: കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ശബരിമല ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു.…
കൊല്ലം: കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. മൂന്ന് ദിവസം…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.…
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍ രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍ രേഖപ്പെടുത്തി. ബംഗാള്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻഇടിവ്. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയും ഗ്രാമിന് 180 രൂപ കുറഞ്ഞ്…
കൊച്ചി: എറണാകുളത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസില്‍ അമ്മയെയും അവരുടെ ആണ്‍സുഹൃത്തിനെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ…