ബെംഗളൂരു: ബെളഗാവിയിൽ സ്കൂളിലെ ടാങ്കിൽ നിന്ന് വിഷം കലർന്ന ജലം കുടിച്ച് 12 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാവദത്തിയിലെ ഹുലിഗട്ടി ഗ്രാമത്തിലെ എൽപി സ്കൂളിലാണ് സംഭവം. അഞ്ജാതൻ സ്കൂളിലെ കുടിവെള്ള ടാങ്കിൽ വിഷം കലർത്തുകയായിരുന്നു. വെള്ളം കുടിച്ച കുട്ടികൾക്കു വയറുവേദനയും വയറിളക്കവും അനുഭവപ്പെട്ടു. ഇതോടെ മറ്റു കുട്ടികൾ ജലം ഉപയോഗിക്കുന്നതു സ്കൂൾ അധികൃതർ തടഞ്ഞു.
41 വിദ്യാർഥികളാണ് സ്കൂളിൽ പഠിക്കുന്നത്. പുലർച്ചെയാണ് വിഷം കലർത്തിയതെന്നാണ് സംശയം. ടാങ്കിൽ വലിയ അളവിൽ വെള്ളം ഉണ്ടായിരുന്നതാണു വിഷത്തിന്റെ വീര്യം കുറയാനും വൻ ദുരന്തം ഒഴിവാകാനും ഇടയാക്കിയതെന്നാണ് നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു,
SUMMARY: 12 Students fall ill after drinking poisoned water.
കാബൂൾ: അഫ്ഗാനിസ്താനിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഭൂചലനത്തിൽ ഒമ്പത് പേർ മരിച്ചു. പുലർച്ചെ 12.57ഓടെയാണ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.3 തീവ്രതരേഖപ്പെടുത്തിയ…
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 19 എൻഎച്ച്പിസി (നാഷണൽ ഹൈഡ്രോളിക് പവർ കോർപ്പറേഷൻ) തൊഴിലാളികൾ…
ബെംഗളുരു: വടകര വെളുത്തങ്കണ്ടി വാണിമേൽ ഭൂമിവാതുക്കൽ ബികെ സൂഫി (68) ബെംഗളൂരുവിൽ അന്തരിച്ചു. കെആർപുരയിൽ പാചകക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ:…
പട്‌ന: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര ഇന്ന് ബിഹാറിലെ പട്‌നയിൽ പദയാത്രയോടെ സമാപിക്കും. ഗാന്ധി മൈതാനത്ത്…
കോഴിക്കോട്: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ അമീബിക് മസ്തിഷ ജ്വരം ബാധിച്ച് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ രണ്ട് പേര്‍…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സിൽവർ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഷെട്ടിഹള്ളി ഡി ആർ…