ആലപ്പുഴ: വാഹനാപകടത്തില്‍ 12 വയസുകാരന് ദാരുണാന്ത്യം. ആലപ്പുഴ തുറവൂരിലാണ് സംഭവം. വയലാർ കൊല്ലപ്പള്ളി പള്ളിപ്പാട്ട് നിഷാദിന്റെ മകൻ ശബരീശൻ അയ്യൻ ആണ് മരിച്ചത്. ദേശീയപാതയില്‍ പത്മാക്ഷികവലയ്‌ക്ക് സമീപമാണ് അപകടമുണ്ടായത്. അച്ഛന്റെ ബൈക്കിന്റെ പിൻസീറ്റിലിരിക്കുകയായിരുന്നു ശബരീശനും സഹോദരനും.
ഇതിനിടെ സ്വകാര്യ ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. തുടർന്ന് ബൈക്കിന്റെ നിയന്ത്രണം വിട്ട് പിൻസീറ്റിലിരുന്ന ശബരീശൻ അയ്യൻ സ്വകാര്യ ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ബസിന്റെ പിൻചക്രം കയറിയിറങ്ങിയതിനാല്‍ ശബരീശൻ തല്‍ക്ഷണം മരിച്ചു. പരുക്കേറ്റ നിഷാദും ഇളയ മകനും തുറവൂർ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്.
SUMMARY: 12-year-old boy dies after falling off bike onto road, hit by bus
കൊല്ലം: മൊസാംബിക്ക് ബോട്ട് അപകടത്തില്‍ മലയാളി മരിച്ചു. കൊല്ലം സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനാണ് മരണപ്പെട്ടത്. അപകടത്തില്‍പ്പെട്ട് കാണാതായിരുന്നു ശ്രീരാഗ് രാധാകൃഷ്ണന്റെ…
പാലക്കാട്: കണ്ണാടി ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരൻ അർജുൻ്റെ ആത്മഹത്യയില്‍ അധ്യാപികയ്ക്കെതിരെ കൂടുതല്‍ ആരോപണവുമായി കുടുംബം. അർജുനെ ഒരുവർഷം…
ഡൽഹി: ഡൽഹി വിമാനത്താവളത്തില്‍ നിന്ന് ഇൻഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചു. 6 ഇ 2107 എന്ന ഇൻഡിഗോ…
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 200 രൂപ വർധിപ്പിച്ച് 1800 രൂപയാക്കാൻ സർക്കാർ ആലോചിക്കുന്നു. നിലവില്‍ 1600 രൂപയാണ് പെൻഷൻ.…
തൃശൂർ: കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ തൃശൂര്‍ സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കെ…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 95,840 രൂപയും ഗ്രാമിന് 15 രൂപ കുറഞ്ഞ്…