Categories: KERALATOP NEWS

13കാരി ആണ്‍സുഹൃത്തുക്കളുമായി ചേര്‍ന്ന് വളര്‍ത്തമ്മയെ കൊന്നു

ഡൽഹി: എടുത്ത് വളർത്തിയ പെണ്‍കുഞ്ഞ് പതിമൂന്നാം വയസ്സില്‍ വളർത്തമ്മയെ കൊലപ്പെടുത്തി. എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി രണ്ടു പുരുഷ സുഹൃത്തുക്കളുമായി ചേർന്നാണ് വളർത്തമ്മയെ കൊലപ്പെടുത്തിയത്. ഗജപതി ജില്ലയിലെ പരാലഖേമുൻഡി നഗരത്തിലെ വാടക വീട്ടിലാണ് അമ്പത്തിനാലുകാരിയായ രാജലക്ഷ്മി കറിന്റെ മൃതദേഹം കണ്ടെത്തിയത്.

അതേസമയം രണ്ടു പുരുഷൻമാരുമായുള്ള മകളുടെ ബന്ധത്തെ രാജലക്ഷ്മി എതിർത്തിരുന്നു. ഇതും സ്വത്തുക്കള്‍ കയ്യടക്കാനുമുള്ള ആഗ്രഹവുമാണ് വളർത്തമ്മയെ കൊലപ്പെടുത്താൻ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഏപ്രില്‍ 29ന് ഉറക്കഗുളിക കൊടുത്തു മയക്കിക്കിടത്തിയശേഷം തലയിണ ഉപയോഗിച്ചു ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാജലക്ഷ്മി മരിക്കുകയായിരുന്നു.

അമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നാണ് ചടങ്ങിനെത്തിയ ബന്ധുക്കളോടു പറഞ്ഞത്. രാജലക്ഷ്മിക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതിനാല്‍ ആരും സംശയിച്ചുമില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഭുവനേശ്വറില്‍ വെച്ച്‌ മറന്നുപോയിരുന്നു. ഇത് രാജലക്ഷ്മിയുടെ സഹോദരൻ സിബ പ്രസാദ് മിശ്ര കണ്ടെത്തി പരിശോധിച്ചപ്പോഴാണ് കൊലപാതക പദ്ധതി പുറത്തുവന്നത്.

കൊലപാതക പദ്ധതി ഇൻസ്റ്റഗ്രാം മെസഞ്ചറില്‍ വിശദമായി പറഞ്ഞിരുന്നു. രാജലക്ഷ്മിയെ എങ്ങനെ കൊലപ്പെടുത്തണമെന്നും അവരുടെ സ്വർണാഭരണങ്ങളും പണവും എങ്ങനെ കൈപ്പിടിയില്‍ ആക്കണമെന്നതും ചാറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, മേയ് 14ന് മിശ്ര പരാലഖേമുൻഡി പൊലീസില്‍ പരാതി നല്‍കി. പിന്നാലെ പെണ്‍കുട്ടിയെയും ക്ഷേത്രത്തിലെ പൂജാരിയായ ഗണേഷ് റാത് (21), സുഹൃത്ത് ദിനേഷ് സാഹു (20) എന്നിവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഉപക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ മക്കളില്ലാതിരുന്ന രാജലക്ഷ്മിയും ഭർത്താവും ദത്തെടുക്കുകയായിരുന്നു. ഒരു വർഷത്തിനുശേഷം ഭർത്താവ് മരിച്ചു. പിന്നീട് രാജലക്ഷ്മി ഒറ്റയ്ക്കാണ് കുഞ്ഞിനെ വളർത്തിയത്. മകള്‍ക്ക് കേന്ദ്രീയ വിദ്യാലയത്തില്‍ അഡ്മിഷൻ ലഭിച്ചപ്പോള്‍ പരാലഖേമുൻഡിയിലേക്കു താമസം മാറ്റുകയായിരുന്നു. പ്രണയ ബന്ധത്തില്‍ രാജലക്ഷ്മി എതിർപ്പ് ഉയർത്തിയതോടെയാണ് ഇവർക്കിടയില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്.

ഏപ്രില്‍ 29ന് വൈകുന്നേരം അമ്മയ്ക്ക് മകള്‍ ഉറക്കഗുളികകള്‍ നല്‍കി. അവർ ഉറങ്ങിയതിനു പിന്നാലെ റാതിനെയും സാഹുവിനെയും വിളിച്ചുവരുത്തി. പിന്നീടു മൂവരും ചേർന്ന് തലയിണ ഉപയോഗിച്ച്‌ രാജലക്ഷ്മിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

TAGS : CRIME
SUMMARY : 13-year-old girl kills foster mother with boyfriend

Savre Digital

Recent Posts

സി.ബി.എസ്.ഇ: പത്ത്, 12 ക്ലാസ് പരീക്ഷ ഫെബ്രു 17 മുതല്‍

ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ…

5 hours ago

ആഭ്യന്തരയുദ്ധം: സുഡാനിൽ ആർഎസ്എഫ് ക്രൂരത, 460 പേരെ കൊന്നൊടുക്കി

ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം കടുക്കുന്നതിനിടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്…

6 hours ago

സംസ്ഥാനത്ത് എ​സ്ഐ​ആ​റി​ന് തു​ട​ക്കം; ഗ​വ​ർ​ണ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…

6 hours ago

കെഎൻഎസ്എസ് കരയോഗങ്ങളുടെ കുടുംബസംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…

7 hours ago

ഓഡിഷനെത്തിയ 17 കുട്ടികളെ സിനിമാ സ്റ്റുഡിയോ ജീവനക്കാരൻ ബന്ദികളാക്കി; പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു

മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ  യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…

7 hours ago

‘തുടക്കം’; വിസ്മയ മോഹൻലാൽ അഭിനയ രംഗത്ത്, അതിഥി വേഷത്തിൽ മോഹൻലാല്‍, പ്രധാന വേഷത്തിൽ ആന്‍റണി പെരുമ്പാവൂരിന്റെ മകനും

കൊച്ചി: മോഹൻലാലിന്‍റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…

8 hours ago