ബെംഗളൂരു: ബെളഗാവിയിൽ ട്രാക്ടർ നദിയിലേക്ക് മറിഞ്ഞ് അപകടം. അതിശക്തമായ മഴ പെയ്തതിനെ തുടർന്ന് കരകവിഞ്ഞൊഴുകുന്ന ഘടപ്രഭ നദിയിലേക്കാണ് 13 പേരുമായി പോയ ട്രാക്ടർ വീണത്. ബെളഗാവിയിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി കനത്ത മഴയാണ് പെയ്യുന്നത്.
ഇതോടെ മുദലഗി താലൂക്കിലെ നന്ദ്ഗാവിനടുത്തുള്ള ബ്രിഡ്ജ്-കം-ബാരേജ് പൂർണ്ണമായും വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള ഘടപ്രഭ നദി മുറിച്ചുകടക്കുന്നതിനിടെ ട്രാക്ടർ ഡ്രൈവർക്ക് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.
നദിയിൽ വീണവർക്കായി പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുകയാണ്. ജോലിക്കായി അവറാഡിയിൽ നിന്ന് നന്ദ്ഗാവിലേക്ക് പോവുകയായിരുന്ന തൊഴിലാളികയായിരുന്നു ഇവർ. കുൽഗോഡ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
TAGS: RAIN UPDATES| RIVER| DROWNED
SUMMARY: 13 fell into river after tractor losts control amid heavy rain
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…