Categories: KERALATOP NEWS

ആലുവയില്‍ 13 വയസുകാരനെ കാണാതായി

കൊച്ചി: ആലുവയില്‍ 13 വയസുകാരനെ കാണാതായെന്ന് പരാതി. ആലുവ എസ്‌എന്‍ഡിപി സ്‌കൂള്‍ വിദ്യാര്‍ഥി തായിക്കാട്ടുകര കുന്നത്തേരി സ്വദേശി സാദത്തിന്റെ മകന്‍ അല്‍ത്താഫ് അമീനെയാണ് കാണാതായത്. സംഭവത്തില്‍ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാത്രിയാണ് കുട്ടിയെ കാണാതായത്.

വീട്ടില്‍ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞാണ് കുട്ടി പുറത്തേക്ക് പോയത്. പിന്നീട് തിരികെ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. കുട്ടിയെ അലട്ടുന്ന യാതൊരു പ്രശ്‌നങ്ങളുമില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. പോലീസ് ഫോണ്‍ കേന്ദ്രീകിരിച്ച്‌ അന്വേഷണം നടത്തുകയാണ്.

നിലവില്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആണ്. കുട്ടി എവിടെയാണെന്ന് ഒരു സൂചനയും കിട്ടിയിട്ടില്ല. കുട്ടി ലഹരി മാഫിയയുടെ കയ്യില്‍ പെട്ടിട്ടുണ്ടോ എന്നതടക്കം പോലീസ് അന്വേഷിച്ചുവരികയാണ്. കുടുംബത്തിന്റേയും സ്‌കൂള്‍ അധികൃതരുടേയും മൊഴി പോലീസ് രേഖപ്പെടുത്തി.

TAGS : MISSING CASE
SUMMARY : 13-year-old boy goes missing in Aluva

Savre Digital

Recent Posts

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച്‌ ജി. കൃഷ്ണകുമാര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച്‌ നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ. പാർട്ടി പറയുന്ന സീറ്റില്‍ മത്സരിക്കുമെന്നും…

31 minutes ago

ശ്രദ്ധിക്കുക; ബെംഗളൂരുവിലെ ഈ സ്ഥലങ്ങളിലെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് നല്‍കേണ്ടിവരും

ബെംഗളൂരു: ബെംഗളൂരുവിലെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇനി മുതല്‍ പാര്‍ക്കിങ് ഫീസ് ഈടാക്കും. ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുടെതാണ് നടപടി.…

34 minutes ago

മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ് വിൽ അംബാസിഡറാകും, സേവനം പ്രതിഫലം വാങ്ങാതെ” : പ്രഖ്യാപനവുമായി ഗണേഷ് കുമാർ

തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ കെഎസ്ആർടിസിയുടെ ​ഗുഡ്‍വിൽ അംബാസിഡറാകും. മോഹൻലാലുമായി സംസാരിച്ചെന്നും അദ്ദേഹം സമ്മതിച്ചെന്നും ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ്ണകുമാർ…

54 minutes ago

കൊലയാളി ആനയുടെ കൊമ്പിൽ കുഞ്ഞിനെ വെച്ച്‌ പാപ്പാന്‍റെ അഭ്യാസം

ആലപ്പുഴ: സ്വന്തം കുഞ്ഞിന്റെ ജീവൻ പണയപ്പെടുത്തി ആനക്കൊമ്പിൽ ഇരുത്തി പാപ്പാന്റെ അപകടകരമായ അഭ്യാസം. ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ പാപ്പാൻ…

1 hour ago

ഡല്‍ഹിയില്‍ മെട്രോ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ തീപിടിത്തം: മൂന്നുപേര്‍ മരിച്ചു

ഡൽഹി: ഡല്‍ഹിയിലെ മെട്രോ സ്റ്റാഫ് ക്വാട്ടേഴ്സില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. ആദർശ് നഗറിലെ ഡല്‍ഹി മെട്രോ…

2 hours ago

കരൂര്‍ ദുരന്തം: വിജയ്ക്ക് സിബിഐ സമൻസ്

ചെന്നൈ: തമിഴ്നാട് കരൂർ ദുരന്തത്തില്‍ ടിവികെ അധ്യക്ഷൻ വിജയ്‍യ്ക്ക് സിബിഐ സമൻസ്. ഈ മാസം പന്ത്രണ്ടിന് ഡല്‍ഹിയിലെ ഓഫീസില്‍ ഹാജരാകണമെന്നാണ്…

3 hours ago