കൊല്ലം: കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കരാട്ടെ പരിശീലകൻ പിടിയില്‍. നീണ്ടകര സ്വദേശി രതീഷിനെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. കരാട്ടെ പരിശീലനത്തിന് എത്തിയ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെയാണ് രതീഷ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
കരാട്ടെ ക്ലാസില്‍ ചേര്‍ന്ന പെണ്‍കുട്ടിയുമായി ഇയാള്‍ അടുപ്പം ഉണ്ടാക്കി. പിന്നീട് പീഡനം ആരംഭിച്ചു. ഭീഷണിപ്പെടുത്തി വീട്ടില്‍ വച്ചും ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. കുട്ടിയുടെ പെരുമാറ്റത്തില്‍ വ്യത്യാസം കണ്ടതോടെ രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം 13കാരി വെളിപ്പെടുത്തിയത്.
പിന്നാലെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചവറ പോലീസ് കേസെടുത്തത്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
TAGS : SEXUAL HARASSMENT | ARRESTED | KERALA
SUMMARY : 13-year-old sexually assaulted; Karate trainer arrested
കൊച്ചി: എറണാകുളത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസില്‍ അമ്മയെയും അവരുടെ ആണ്‍സുഹൃത്തിനെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ…
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരുക്കേറ്റു.…
തലശ്ശേരി: പാനൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകനും ബി.ജെ.പി നേതാവുമായ പ്രതിക്കുള്ള ശിക്ഷ തലശ്ശേരി പോക്സോ…
ബെംഗളൂരു: ബന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ചെന്നൈ സ്വദേശിയായ യുവതിക്ക് പരുക്കേറ്റ സംഭവത്തെത്തുടർന്ന് നോണ്‍ എസി ബസുകളിലുള്ള സഫാരി നിർത്തിവെച്ചു.…
ബെംഗളൂരു: പുട്ടപര്‍ത്തിയിലെ ശ്രീ സത്യസായി ബാബ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാ തിരക്ക് പരിഗണിച്ച് കെഎസ്ആർ ബെംഗളൂരുവിനും അശോകപുരത്തിനും (മൈസൂരു)…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഇന്ന് ചുമതലയേൽക്കും. അംഗമായി മുൻ…