ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ഞായറാഴ്ച പെയ്തത് റെക്കോര്‍ഡ് മഴ. ഞായറാഴ്ച അർധരാത്രി വരെ 111 മില്ലിമീറ്റർ മഴയാണ് ബെംഗളൂരുവിൽ ലഭിച്ചത്. ഒറ്റദിവസം കൊണ്ട് പെയ്തത് ഒരുമാസത്തെ മഴയാണെന്ന് കേന്ദ്ര കാലാവസ്ഥ വിഭാ (ഐഎംഡി) അറിയിച്ചു. കര്‍ണാടകയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന് തുടക്കം കുറിച്ചാണ് ബെംഗളൂരു നഗരത്തില്‍ ശക്തമായ മഴ പെയ്തത്. 1891 ജൂണ്‍ 16ന് രേഖപ്പെടുത്തിയ 101.6 മില്ലിമീറ്റര്‍ മഴ എന്ന റെക്കോര്‍ഡ് ആണ് 133 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം തിരുത്തിയത്. ജൂൺ മാസത്തിൽ ബെംഗളൂരുവിൽ ലഭിക്കേണ്ട ശരാശരി മഴ 110.3 മില്ലിമീറ്ററാണ്. എന്നാൽ ഇതിനോടകം തന്നെ 120 മില്ലിമീറ്ററിലധികം മഴ ലഭിച്ചതായി ഐഎംഡി ഉദ്യോഗസ്ഥർ പറയുന്നു.
നഗരത്തില്‍ ഏറ്റവും കൂടുതൽ മഴ പെയ്തത് ഹംപി നഗറിലാണ്, 110.50 മില്ലിമീറ്റർ മഴ, മാരുതി മന്ദിര വാർഡ് (89.50 മില്ലിമീറ്റർ), വിദ്യാപീഠം (88.50 മില്ലിമീറ്റർ), കോട്ടൺപേട്ട് (87.50 മില്ലിമീറ്റർ) എന്നിവയാണ് കൂടുതൽ മഴ ലഭിച്ച മറ്റ് സ്ഥലങ്ങൾ. ജൂണ്‍ മൂന്ന് മുതല്‍ അഞ്ചുവരെ നഗരത്തില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി നഗരത്തില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
<br>
TAGS : BENGALURU RAIN, KARNATAKA
KEYWORDS : First after 133 years; A month’s rain fell in Bengaluru in one day
ബെംഗളൂരു: ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിച്ച സാഹിത്യ സംവാദവും, നോവൽ ചർച്ചയും ഡോ. നിഷ മേരി തോമസ് ഉദ്ഘാടനം…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്ന ഒമ്പത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമുകള്‍ക്ക്…
ബെംഗളൂരു: ബെല്ലാരിയില്‍ കർണാടക ആർടിസി ബസ് നിർത്തിയിട്ടിരുന്ന സ്റ്റേഷനറി ലോറിയിലേക്ക് ഇടിച്ച് കയറി രണ്ട് യുവാക്കൾക്ക് രണ്ടുപേർ മരിച്ചു. 12…
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുപോലെയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ.…
കോഴിക്കോട്: ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആര്‍ജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ.…
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.…