പാലക്കാട്: പാലക്കാട് നെല്ലിപാടത്ത് 14 കാരനെ ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൻ – ജയന്തി ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. ഇന്നലെ രാത്രി കുട്ടിയുടെ റൂമില്‍ നിന്ന് ശ്വാസം വലിക്കുന്ന ശബ്ദം കേട്ടു. അമ്മ റൂമിലേക്ക് എത്തിയപ്പോള്‍ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ടു. ഉടൻ തന്നെ ബന്ധുക്കളെ വിളിച്ച് കുട്ടിയെ തൊട്ടടുത്ത ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു.
എന്നാല്‍ ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. രാത്രി പതിവുപോലെ ഉറങ്ങാൻ കിടന്നതാണെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ലായിരുന്നു എന്നും കുടുംബം വ്യക്തമാക്കി. വീട്ടില്‍ അമ്മയും കുട്ടിയും മാത്രമാണുള്ളത്. അച്ഛൻ നേരത്തെ മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാൻ സാധിക്കൂ.
TAGS : PALAKKAD | DEAD
SUMMARY : A 14-year-old boy was found dead in his sleep
കോട്ടയം: തലയോലപ്പറമ്പില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കണ്ടെയ്‌നര്‍ ലോറി കയറി മരിച്ചു. അടിയം ശ്രീനാരായണ വിലാസത്തില്‍ പ്രമോദ് സുഗുണന്റെ…
തൃശൂർ: സിപിഐയിൽ നിന്ന് രാജിവെച്ച തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. കൃഷ്ണാപുരത്ത്…
കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സംവിധായകൻ വി.എം. വിനുവിന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോൺഗ്രസിന്‍റെ കോഴിക്കോട് മേയർ സ്ഥാനാർഥിയായിരുന്നു…
ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ശ്രീഗനറിൽ വച്ചാണ് യുവാവിനെ…
ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി…
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന്‍ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്‍…