കാസറഗോഡ്: ഭക്ഷ്യ വിഷബാധയെ തുടർന്ന് 14 കുട്ടികള്‍ ചികിത്സ തേടി. കാസറഗോഡ് പള്ളിക്കര പൂച്ചക്കാടാണ് സംഭവം. നബിദിന ആഘോഷത്തില്‍ പങ്കെടുത്ത കുട്ടികളാണ് ശാരീരിക അവശതകളെ തുടർന്ന് ചികിത്സ തേടിയത്. നബിദിന ആഘോഷങ്ങളുടെ ഭാഗമായി പള്ളിക്കമ്മിറ്റി ഭക്ഷണം ഏർപ്പെടുത്തിയിരുന്നു.
എന്നാലിത് തികയാതെ വന്നപ്പോള്‍ 15 ഷവർമ്മ തൊട്ടടുത്തുള്ള ഹോട്ടലില്‍ നിന്ന് വാങ്ങി. ഇത് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. അസ്വസ്ഥതകള്‍ അനുഭവപ്പെട്ട 14 പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇവരില്‍ നാലുപേരെ അഡ്‌മിറ്റാക്കി. പത്തുപേർ നിരീക്ഷണത്തില്‍ കഴിയുകയാണ്. 13 പേരും പെണ്‍കുട്ടികളാണ്.
ഷവർമ്മയ്ക്കായി ഉപയോഗിച്ചത് പഴയ ഇറച്ചിയാണെന്ന് ഹോട്ടല്‍ നടത്തിപ്പുകാർ സമ്മതിച്ചതായി പള്ളിക്കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്താൻ കഴിയില്ലെന്നും സാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചതായും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
SUMMARY: Shawarma becomes the villain again; 14 children hospitalized due to food poisoning
ന്യൂഡല്‍ഹി: കേന്ദ്ര വിവരാവകാശ കമ്മീഷണറായി നിയമിതനായി മലയാളിയായ പി ആർ രമേശ്. ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററായ സേവനമനുഷ്ഠിച്ച് വരുന്നതിനിടെയാണ്…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലിനായി സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചു. വോട്ടെണ്ണൽ നാളെ രാവിലെ 8…
ബെംഗളൂരു: മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു. ബെംഗളൂരു സൗത്ത് ജില്ലയിലെ മഗഡി സ്വദേശി 24…
ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-മത് വാർഷിക പൊതുയോഗം ഡിസംബര്‍ 14ന് ഞായറാഴ്ച്ച രാവിലെ അൾസൂർ ഗുരുമന്ദിരത്തിലെ പ്രഭാത പൂജകൾക്ക് ശേഷം…
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് ഹോട്ടൽ കേരള പവലിയനിൽ വച്ച് പ്രസിഡൻ്റ് കേണൽ…
ന്യൂഡല്‍ഹി: മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. മുനമ്പം ഭൂമിയുടെ കാര്യത്തിൽ തൽസ്ഥിതി തുടരാമെന്നും…