ന്യൂഡൽഹി: മധ്യപ്രദേശില്‍ വാർഷിക മേളയ്ക്കിടയില്‍ ഭീമൻ ആകാശമേള തകർന്ന് 14 കുട്ടികള്‍ക്ക് പരുക്കേറ്റു. ഡ്രാഗണ്‍ ആകൃതിയിലുള്ള ഈ സ്വിംഗ് പ്രവർത്തിക്കുന്നതിനിടെ പെട്ടെന്നു തകർന്നുവീണ് സമീപത്തെ മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. പരുക്കേറ്റ കുട്ടികളില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
അതേസമയം റൈഡില്‍ തൂങ്ങി നിന്ന ചിലർ അത്ഭുതകരമായി പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടം നടക്കുന്നതിന് മുമ്പ് തന്നെ റൈഡിന്റെ പ്രവർത്തനം ശരിയായ രീതിയില്‍ അല്ലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റൈഡിന്റെ സുരക്ഷയില്‍ ഗുരുതര വീഴ്ചകള്‍ ഉണ്ടായതായാണ് പ്രാഥമിക കണ്ടെത്തലുകളെന്ന് പോലീസ് സൂപ്രണ്ട് പ്രതിപാല്‍ സിംഗ് മഹോബിയ പറഞ്ഞു.
അമിതഭാരവും റൈഡിന്റെ കാലപ്പഴക്കവുമാണ് അപകടത്തിന് കാരണമായതെന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റൈഡ് എങ്ങനെ തകർന്നുവീണുവെന്ന് കണ്ടെത്താൻ പോലീസിനെയും എഞ്ചിനീയർ സംഘത്തെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
SUMMARY: 14 children injured after sky swing collapses
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസില്‍ റിമാൻഡില്‍ കഴിഞ്ഞിരുന്ന മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം ലഭിച്ചു. ദ്വാരപാലക വിഗ്രഹത്തിലും ശ്രീകോവില്‍…
തിരുവനന്തപുരം: കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ മാറ്റം വന്നു കഴിഞ്ഞുവെന്നും ഇത് പുതിയ തുടക്കമാണെന്നും നരേന്ദ്ര…
ബെംഗളൂരു: മൈസൂരു -ബെംഗളൂരു ദേശീയപാതയുടെ പ്രവേശന പോയിന്റായ കെമ്പഗൗഡ സർക്കിളിൽ (മണിപ്പാൽ ഹോസ്പിറ്റൽ ജങ്ഷൻ) ഫ്ലൈഓവർ നിർമാണം ഉടൻ ആരംഭിക്കുമെന്ന്…
കാസറഗോഡ്: കുമ്പളയിലെ അഭിഭാഷകയുടെ വീട്ടിലെ കവർച്ചയില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. കർണാടക സ്വദേശി കലന്തർ ഇബ്രാഹിമാണ് പിടിയിലായത്. ഇയാള്‍ ക്ഷേത്ര…
തിരുവനന്തപുരം: ഇന്നലെ കുറഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. പവന് ഒറ്റയടിക്ക് 3960 രൂപ വര്‍ധിച്ച് 1,17,120 രൂപയായി. 14,640…
ചെന്നൈ: പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിനുനേരെ ചെരിപ്പെറിഞ്ഞ് യുവതി. തിരുപ്പൂര്‍ നഗരത്തിൽ കൊങ്കു കലാ സാഹിത്യ സാംസ്കാരിക ഫെഡറേഷൻ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു…