ബെംഗളൂരു: സാമൂഹ്യമാധ്യമത്തിലൂടെ ദേശവിരുദ്ധമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 14 കാരൻ അറസ്റ്റിൽ. കോലാർ ഗോൾഡ് ഫീൽഡിലെ ദ്യാവരഹള്ളി സ്വദേശിയായ ബാലനാണ് അറസ്റ്റിലായത്.
മേടഹള്ളിയിൽ ഒരു ചിക്കൻ കടയിൽ ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. ഇൻസ്റ്റാഗ്രാമിൽ രാജ്യസമഗ്രതയ്ക്ക് ഹാനികരമായ ഉള്ളടക്കം പങ്കുവെക്കുകയും തീവ്രവാദ സംഘടനകളെക്കുറിച്ച് തിരയുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ആന്ധ്രപ്രദേശിലെ രാമകുപ്പത്ത് നിന്നും കുടുംബത്തോടൊപ്പം ദ്യാവരഹള്ളിയിലേക്ക് വർഷങ്ങൾക്കു മുമ്പ് കുടിയേറിയതാണ് 14 കാരന്റെ കുടുംബം.
ബിഎൻഎസ് സെക്ഷൻ 196,197 പ്രകാരമാണ് ബേതമംഗല പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവില്‍ ബാലനെ കെജിഎഫിലെ ബാലമന്ദിറിൽ (ജുവനൈൽ ഹോം) പാർപ്പിച്ചിരിക്കുയാണ്. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
SUMMARY: 14-year-old arrested for posting anti-national remarks on social media
ബ്രാസാവിൽ: കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കൊമാന്‍ഡയില്‍ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരേ ഉണ്ടായ ഭീകരാക്രമണത്തില്‍ 38 പേര് മരിച്ചതായി…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലയിൽ നൂറോളം യുവതികളെ രഹസ്യമായി കുഴിച്ചു മൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക…
ബെംഗളൂരു: രാമേശ്വരം കഫേയിലെ തനതു ദക്ഷിണേന്ത്യൻ രുചി നുണയാനെത്തിയ ജനപ്രിയ ടെലിവിഷൻ പരമ്പര 'ഗെയിം ഓഫ് ത്രോൺസ്' താരം നിക്കൊളായ്…
പറവൂര്‍: പ്രതിപക്ഷ നേതാവ് വിഡി സതീശനെ വെല്ലുവിളിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്…
ബെംഗളൂരു: സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ നാളെ 6 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഉത്തര…
മലപ്പുറം: മലപ്പുറം വേങ്ങര വെട്ട്തോട് കുളിക്കാന്‍ തോട്ടില്‍ ഇറങ്ങിയ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. കണ്ണമംഗലം അച്ഛനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുള്‍…