ബെംഗളൂരു: ബെംഗളൂരു സൗത്തിലെ തവരെക്കെരെയിൽ 14 വയസ്സുകാരിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ലൈംഗികമായി പീഡിപ്പിച്ച ശേഷം മർദിച്ചു കൊലപ്പെടുത്തിയതാകാമെന്നാണ് സംശയം.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഈ സമയം കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അതിക്രമിച്ചു കയറിയ അക്രമി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗ്യാസ് കുറ്റി ഉപയോഗിച്ചു തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് ഓടി രക്ഷപ്പെട്ടു.
സംഭവത്തിനു പിന്നാലെ വീട്ടിലെത്തിയ ഇളയ സഹോദരനാണ് പെൺകുട്ടിയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടി ആറാം ക്ലാസിൽ പഠിത്തം നിർത്തിയിരുന്നു. കൊപ്പാളിൽ നിന്നും കുടിയേറിയ ദിവസവേതന തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കൾ. പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രതിയെ കണ്ടെത്താൻ ശ്രമം തുടങ്ങി.
SUMMARY: 14-year-old girl found murdered, rape suspected in Bengaluru
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിൻ.…
ബെംഗളൂരു: ഹെബ്ബഗോഡി ഫ്രണ്ട്സ് അസോസിയേഷൻ നാരായണ ഹെൽത്തിൻ്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ ആരോഗ്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 13ന് രാവിലെ…
കോഴിക്കോട്: കക്കയം പഞ്ചവടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കയത്തില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്‌ച ഉച്ചയോടെയാണ് കിനാലൂർ പൂളക്കണ്ടി സ്വദേശി കളരിപൊയില്‍…
കൊച്ചി: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിന് ജാമ്യം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്.…
ഷാർജ: ഷാർജയില്‍ മലയാളി യുവതിയെയും ഒന്നര വയസ്സുള്ള മകളെയും ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ്…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണവിലയിൽ വര്‍ധനവ്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് കൂടിയത്. 72,160 രൂപയാണ്…