150 ദിവസത്തെ വാലിഡിറ്റി ഫ്രീ; വെറും 397 രൂപയ്ക്ക് കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ എയർടെൽ, ജിയോ, വിഐ, തുടങ്ങിയ കമ്പനികൾ ഡാറ്റ പ്ലാനുകളുടെ തുക കുത്തനെ ഉയർത്തിയപ്പോൾ 400 രൂപയില്‍ താഴെയുള്ള ആകര്‍ഷകമായ പാക്കേജുമായി ബി.എസ്.എന്‍.എല്‍.

ഏറ്റവും പുതിയ 397 രൂപ പ്ലാന്‍ പ്രകാരം 150 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക . ഇതുമൂലം ഏകദേശം അഞ്ച് മാസത്തേക്ക് റീചാർജ് ചെയ്യേണ്ട ബുദ്ധിമുട്ടിൽ നിന്ന് നിങ്ങൾക്ക് മോചനം നേടാം. ഈ പാക്കേജ് ഉപയോഗിച്ച് ആദ്യത്തെ 30 ദിവസം പരിധിയില്ലാതെ കോളുകള്‍ വിളിക്കാം. കൂടാതെ ആദ്യ 30 ദിവസം പ്രതിദിനം 2 ജിബി ഡാറ്റയും ഉപയോഗിക്കാം . ഒരുമാസം കണക്കാക്കുകയാണെങ്കില്‍ 60 ജിബി ഡേറ്റയാണ് ലഭിക്കുക. 30 ദിവസത്തിനുശേഷം ആവശ്യമനുസരിച്ച് പ്ലാനിലേക്ക് ഡാറ്റയും കോളിങ് സേവനവും ചേര്‍ക്കാനും കഴിയും.കുറഞ്ഞ ചെലവിൽ ദീർഘ വാലിഡിറ്റിയുള്ള പ്ലാൻ ആഗ്രഹിക്കുന്നവർക്ക് 397 റീചാർജ് പ്ലാൻ ഒരു നല്ല ഓപ്ഷനായിരിക്കും.

ശ്രദ്ധിക്കേണ്ട കാര്യം, എല്ലാ ആനുകൂല്യങ്ങളും ആദ്യത്തെ 30 ദിവസത്തേക്ക് മാത്രമേ ലഭ്യമാകൂ. എന്നാൽ സിം 150 ദിവസം ആക്ടീവായി തുടരും. 70 ദിവസം മുതല്‍ 365 ദിവസം വരെ വാലിഡിറ്റിയുള്ള നിരവധി പ്ലാനുകള്‍ ബിഎസ്എന്‍എല്ലിന് ഉണ്ട്.

അതേസമയം, രാജ്യത്ത് കഴിഞ്ഞ വര്‍ഷം ടെലികോം കമ്പനികള്‍ താരിഫ് വര്‍ദ്ധിപ്പിച്ചത് ബിഎസ്എന്‍എല്ലിന് വലിയ നേട്ടമുണ്ടാക്കാന്‍ സാഹചര്യമൊരുക്കിയിരുന്നു. ഡാറ്റ, കാള്‍ പാക്കേജുകളില്‍ കമ്പനികള്‍ വരുത്തിയ വര്‍ദ്ധനവ് സാധാരണക്കാര്‍ക്ക്, പ്രത്യേകിച്ച് ഒന്നിലധികം സിം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതോടെയാണ് കുറഞ്ഞ നിരക്കില്‍ പ്ലാനുകള്‍ നല്‍കുന്ന ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലേക്ക് ആളുകളെ കൂടുതല്‍ ആകര്‍ഷിച്ചത്. ആളുകളുടെ ഒഴുക്ക് വര്‍ദ്ധിച്ചതോടെ 4ജിയിലേക്ക് മാറുന്ന നടപടികള്‍ ഉള്‍പ്പെടെ ബിഎസ്എന്‍എല്‍ വേഗത്തിലാക്കിയിരുന്നു.
<br>
TAGS : BSNL,
SUMMARY : 150 days validity free; BSNL with a great offer for just 397 rupees

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സമന്വയ ഓണവിരുന്ന് 

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം...

ബെംഗളൂരുവിൽ എസ്.എം.എഫ് ദേശീയ സെമിനാർ; സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന്

ബെംഗളൂരു: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) സുവർണ ജൂബിലി...

വിഖ്യാത ബ്രിട്ടീഷ് എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

ലണ്ടൻ: ലോകമെമ്പാടും ദശലക്ഷക്കണക്കിന് വായനക്കാരെ സൃഷ്ടിച്ച പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റും മുൻ...

മൗണ്ട് സരമതി കീഴടക്കി മിനി വിനോദ്; സാഹസിക ട്രെക്കിങ്ങിൽ ദേശീയതല റെക്കോഡ്

ബെംഗളൂരു: സ്വപ്നങ്ങൾക്ക് പ്രായമില്ലെന്നും, ദൃഢനിശ്ചയവും കഠിനാധ്വാനവുമുണ്ടെങ്കിൽ ഏത് വെല്ലുവിളിയേയും മറികടക്കാമെന്നും തെളിയിച്ചിരിക്കുകയാണ്...

അസമില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി

​ഗുവാ​ഹത്തി: അസമിലെ നാഗോൺ ജില്ലയിൽ റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ...

ബെംഗളൂരുവിൽ കനത്ത മഴ; ഗതാഗതം വീണ്ടും താറുമാറായി

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച വൈകിട്ടോടെ പെയ്ത ശക്തമായ മഴയെ...

കെ.എസ്.ആർ.ടി.സി–ബി.എം.ടി.സി ബസ് യാത്രാനിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: കർണാടകയിൽ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി ഉൾപ്പെടെയുള്ള സർക്കാർ ബസ് സർവീസുകളുടെ യാത്രാനിരക്ക്...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്....

Related Articles

Popular Categories