Categories: KERALATOP NEWS

18 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ പിഴവുകള്‍ പറ്റി; സുഗന്ധഗിരി വനം കൊള്ളയില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

ആദിവാസി പുനരധിവാസ മേഖലയായ വയനാട്ടിലെ സുഗന്ധഗിരിയില്‍ നടന്ന വനം കൊള്ളയില്‍ 18 വനം വകുപ്പ് ഉദ്യോഗസ്ഥർക്കു ഗുരുതരമായ പിഴവുകള്‍ പറ്റിയതായി അന്വേഷണ റിപ്പോർട്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മരംമുറിയിലുള്ള പങ്കാളിത്തം അടിവരയിട്ട് രേഖപ്പെടുത്തുന്നതാണ് റിപ്പോർട്ട്.

ഡിഎഫ്‌ഒ ഷജ്ന കരീം, റേഞ്ച് ഓഫിസർ കെ.നീതു, ഫ്ലൈയിംഗ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം.സജീവൻ എന്നിവർ ഉള്‍പ്പെടെയുള്ളവർക്കെതിരെയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കല്‍പറ്റ സെക്‌ഷൻ ഓഫിസർ കെ.കെ. ചന്ദ്രൻ, വാച്ചർ ജോണ്‍സണ്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സജി പ്രസാദ്, എം.കെ. വിനോദ് കുമാർ, ബാലൻ എന്നിവർ നിലവില്‍ സസ്പെൻഷനിലാണ്.

ഇവർക്കു പുറമെ, കല്‍പറ്റ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സി.എസ്. വിഷ്ണു, പി. സിയാദ് ഹസൻ, നജീബ്, ഐ.വി. കിരണ്‍, കെ.എസ്. ചൈതന്യ, കല്‍പറ്റ സെക്‌ഷൻ ഫോറസ്റ്റ് വാച്ചർമാരായ ആർ.വിൻസന്‍റ്, പി.ജി. വിനീഷ്, കെ. ലക്ഷ്മി, എ.എ. ജാനു, കല്‍പറ്റ ഫ്ലൈയിംഗ് സ്ക്വാഡ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ബീരാൻ കുട്ടി എന്നിവരെയും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ വനം സെക്രട്ടറിയെ ചുമതലപ്പെടുത്തി. കേസില്‍ ഒൻപതുപേർ നേരത്തേ അറസ്റ്റിലായിരുന്നു. വനം ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതായി വ്യക്തമായതിനെ തുടർന്ന് ഒരാളെക്കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും.

The post 18 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ പിഴവുകള്‍ പറ്റി; സുഗന്ധഗിരി വനം കൊള്ളയില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

രോഗിക്ക് നേരെ ലൈംഗികാതിക്രമം; റേഡിയോളജിസ്റ്റ് ഒളിവിൽ

ബെംഗളൂരു: സ്കാനിങ്ങിനിടെ റേഡിയോളജിസ്റ്റ് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണം. ആനേക്കലിലെ വിധാത സ്കൂൾ റോഡിലുള്ള…

17 minutes ago

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം മുന്‍ സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ളകേസില്‍ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്. ജയശ്രീയുടെ…

1 hour ago

സ്ഥാ​നാ​ർ​ഥി നിർണയത്തിൽ ഉടക്ക്; കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ സി​പി​ഐ വി​ട്ടു

കൊ​ച്ചി: കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ കെ.​എ. അ​ൻ​സി​യ സി​പി​ഐ വി​ട്ടു. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ മ​തി​യാ​യ പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​ൻ​സി​യ…

2 hours ago

വ്യോമസേന പരിശീലന വിമാനം തകര്‍ന്നുവീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യോമസേനയുടെ പരിശീലക വിമാനം തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. ചെന്നൈയിലെ താംബരത്തിന് സമീപം പതിവ് പരിശീലന ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ…

2 hours ago

ബിഹാറിലെ എറ്റവും പ്രായം കുറഞ്ഞ എംഎല്‍എ; ഗായിക മൈഥിലി ഠാക്കൂര്‍ നിയമസഭയിലേക്ക്

പട്ന: ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ ആയി മാറിയിരിക്കുകയാണ് 25കാരിയായ മൈഥിലി ഠാക്കൂർ. അലിനഗറില്‍ നിന്ന് ബിജെപി സ്ഥാനാർഥിയായി…

2 hours ago

ശിവപ്രിയയുടെ മരണം അണുബാധ മൂലം; വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതി ആശുപത്രിയില്‍ നിന്നുണ്ടായ അണുബാധയെ തുടര്‍ന്ന് മരിച്ചെന്ന പരാതിയില്‍ വിവരങ്ങള്‍ പുറത്ത്.…

3 hours ago