KERALA

ഐഎഫ്എഫ്‌കെയില്‍ 19 സിനിമകള്‍ക്ക് വിലക്ക്

തിരുവനന്തപുരം: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ 19 സിനിമകള്‍ക്ക് വിലക്ക്. പലസ്തീന്‍ വിഷയം പ്രമേയമായുള്ള ചിത്രങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്കുമാണ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. സെന്‍സര്‍ എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തിനാലാണ് പ്രദര്‍ശനം മുടങ്ങിയത്. ആൾ ദാസ്റ്റ്സ് ലെഫ്റ്റ് ഓഫ് യൂ, വൺസ് അപ്പ് ഓൺ എ ടൈം ഇൻ ഗസ്സ, ബാറ്റിൽഷിപ്പ് പൊട്ടെംകിൻ എന്നിവയുൾപ്പെടെ 19ഓളം സിനിമകൾ പ്രദർശിപ്പിക്കുന്നതിനാണ് അനുമതി നൽകാത്തത്.

ഐ.എഫ്.എഫ്.കെയിൽ ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള അനുമതി നേടുന്നതിനായി കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയവുമായി ചർച്ചകൾ നടത്തിവരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. ഡിസംബർ 15ന് വൈകിട്ട് 6.30ന് ശ്രീ തിയറ്ററിൽ പ്രദർശിപ്പിക്കാൻ നിശ്ചയിച്ചിരുന്ന ബാറ്റിൽഷിപ്പ് പൊട്ടെംകിനിന്‍റെ പ്രദർശനം റദ്ദാക്കിയിട്ടുണ്ട്. ഇന്നലെയും ഇന്നുമായി ഏഴ് ചിത്രങ്ങളുടെ പ്രദർശനങ്ങളാണ് മുടങ്ങി. നാളെ എട്ട് ചിത്രങ്ങളുടെ പ്ര‌‌ദർശനങ്ങൾ കൂടി മുടങ്ങിയേക്കും. പലസ്തീൻ പാക്കേജിലുള്ള മൂന്ന് സിനിമകൾക്ക് പ്രദർശനാനുമതി ലഭിച്ചിട്ടില്ല.

സിനിമകൾക്ക് പ്രദർശന അനുമതി നൽകാത്ത സമീപനത്തെ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിയും വിമർശിച്ചിട്ടുണ്ട്. . കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഭയാനകമാണെന്നും രാജ്യം അപകടകരമായ അവസ്ഥയിലേക്ക് പോകുന്നു എന്നതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമകൾ കാണിക്കാൻ പാടില്ലെന്ന് പറയുന്നത് അറിവുകേട് കൊണ്ടാണെന്ന് സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണൻ പ്രതികരിച്ചു. ലോകത്ത് എന്താണ് നടക്കുന്നതെന്ന് അറിയാത്തവരാണ് അവ‌ർ. ബീഫ് എന്ന ടൈറ്റിൽ കണ്ട് അനുമതി നിഷേധിക്കുന്നത് അറിവുകേട് കൊണ്ടാണ്. ഞങ്ങളടക്കം അനലൈസ് ചെയ്ത് പഠിച്ച സിനിമകളും സിനിമയുടെ ചരിത്രത്തിലെ ക്ലാസിക്കുകളുമാണ് പ്രദർശിപ്പിക്കാത്തത്
സിനിമയുടെ പാഠപുസ്തകമാണ് ഇത്തരം സിനിമകളെന്നും ഒരു സിനിമയും മാറ്റി നിർത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

”ബീഫ് എന്ന പേരുള്ള സിനിമ പ്രദർശിപ്പിക്കാൻ പാടില്ല എന്ന് പറയുന്നു. കേരളത്തിൽ ബീഫ് നിരോധിച്ചിട്ടുണ്ടോയെന്നാണ് സംവിധായകൻ കമൽ പ്രികരിച്ചത്. പലസ്തീൻ പാക്കേജുകൾ പ്രദർശിപ്പിക്കരുതെന്ന് പറയുന്നു. ഇതിൽ രാഷ്ട്രീയമുണ്ട്. വരും കാലത്തും ഇത്തരം സിനിമകൾ ഇവിടെ പ്രദർശിപ്പിക്കരുത് എന്ന തിട്ടൂരമാണ് ഇവിടെയുണ്ടായിരിക്കുന്നത്”. കമൽ പറഞ്ഞു.
SUMMARY: 19 films, including Palestinian ones, banned from IFFK

NEWS DESK

Recent Posts

ഹാസനിൽ മലയാളി ദമ്പതികളുടെ മൂന്ന് വയസ്സുള്ള മകന്‍ വാട്ടര്‍ ടാങ്കിൽ വീണ് മരിച്ചു

ബെംഗളൂരു: കർണാടകയിലെ ഹാസനിൽ മൂന്ന് വയസ്സുകാരനായ മലയാളി ബാലന്‍ വാട്ടര്‍ ടാങ്കിൽ വീണ് മരിച്ചു. കാസറഗോഡ് ചിറ്റാരിക്കാൽ സ്വദേശികളായ കാനാട്ട്…

48 minutes ago

ശില്പ ഷെട്ടിയുടെ സഹഉടമസ്ഥതയിലുള്ള ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്

ബെംഗളൂരു: ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ സഹഉടമസ്ഥതയിലുള്ള ബെംഗളൂരു ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്. സെന്റ് മാര്‍ക്കസ് റോഡിലെ ബാസ്റ്റ്യന്‍…

1 hour ago

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി

കല്‍പ്പറ്റ: വയനാട് കണിയാമ്പറ്റ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി. ചീക്കല്ലൂര്‍ മേഖലയില്‍ നിന്നാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്ത് ഗതാഗതം…

2 hours ago

ഓണ്‍ലൈന്‍ തട്ടിപ്പ്; യൂട്യൂബറും ബിഗ്‌ബോസ് താരവുമായ ബ്ലെസ്‌ലി അറസ്റ്റിൽ

കോഴിക്കോട്: ഡിജിറ്റല്‍ തട്ടിപ്പ് നടത്തിയ കേസില്‍ യൂട്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ഡിലിജന്റ് ബ്ലെസ്‌ലി പിടിയില്‍. കോഴിക്കോട് കൊടുവള്ളി…

2 hours ago

യാത്രയ്ക്കിടെ കെഎസ്‌ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരിത്തെറിച്ചു; ഡിവൈഡറില്‍ ഇടിച്ചു കയറി

ആലപ്പുഴ: യാത്രക്കാരുമായി ഓടികൊണ്ടിരുന്ന കെഎസ്‌ആർടി ബസിന്റെ ടയർ ഊരി തെറിച്ചു. പിറവത്തു നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കെഎസ്‌ആർടി ഫാസ്റ്റ് പാസഞ്ചറിന്റെ…

3 hours ago

വിലക്കിയ സിനിമകള്‍ ഐഎഫ്‌എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കും; നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമകള്‍ക്ക് പ്രദർശനാനുമതി നിഷേധിച്ച…

3 hours ago