തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് എന്ന 19കാരനാണ് മരിച്ചത്. മൂന്നാംവർഷ ബിരുദ വിദ്യാർഥിയാണ്.
അക്ഷയും സുഹൃത്തുക്കളും കാറ്ററിംഗ് ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങവേയാണ് അപകടം. മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെത്തുടർന്ന് വൈദ്യുതി കമ്പി പൊട്ടി റോഡിൽ കിടന്നതാണ് അപകടത്തിന് കാരണമായത്. അക്ഷയ് ആണ് ബൈക്കോടിച്ചിരുന്നത്. മരം കടപുഴകി പോസ്റ്റിന് മുകളിലേയ്ക്ക് വീണതിനെത്തുടർന്ന് പോസ്റ്റും മരവും റോഡിൽ കിടന്നിരുന്നു. ഇതുവഴി കടന്നുവന്ന അക്ഷയ്യുടെ ബൈക്ക് പോസ്റ്റിൽ തട്ടിയതിന് പിന്നാലെ വൈദ്യുതാഘാതം ഏൽക്കുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.
അപകടത്തിന് പിന്നാലെ ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ വിളിച്ചുകൂട്ടി അക്ഷയ്യെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്ഷയ്യുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. വളരെ പഴക്കം ചെന്ന പോസ്റ്റാണ് ഒടിഞ്ഞുവീണതെന്നാണ് നാട്ടുകാർ പറയുന്നത്. പലതവണ ഇതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. പ്രദേശത്ത് ഇന്നലെ ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു.
SUMMARY: 19-year-old dies tragically after being electrocuted by a broken electric wire on the road
തിരുവനന്തപുരം: സ്ഥാനാർഥി വാഹനാപകടത്തില്‍ മരിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജസ്റ്റിൻ…
ന്യൂഡൽഹി: ഇന്ത്യയിലെ ഓരോ പൗരൻമാരുടെയും ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നാണ് ആധാർ കാർഡ്. 12 അക്ക സവിശേഷ തിരിച്ചറിയല്‍ നമ്പർ…
കോട്ടയം: ഈരാറ്റുപേട്ടയില്‍ തടവിനാല്‍ വീട്ടില്‍ ലോറൻസിനെ (56) വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തെ പറമ്പിലാണ് ഇദ്ദേഹത്തെ മരിച്ച…
തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും. രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6…
തിരുവനന്തപുരം: ഐഎഫ്എഫ്കെയിലേക്കുള്ള സിനിമ സെലക്ഷൻ നടപടികൾക്കിടെ പ്രമുഖ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. ജൂറി അംഗമായ ചലച്ചിത്ര…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മൈസൂരു കരയോഗത്തിന്റെ കുടുംബസംഗമം കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ സാംസ്കാരിക സമ്മേളനം എന്നിവയോടുകൂടി നടന്നു.…