Categories: KERALATOP NEWS

19കാരിയുടെ മരണം: പ്രതിശ്രുത വരൻ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: നെടുമങ്ങാട്ട് ഐടിഐ രണ്ടാംവർഷ വിദ്യാര്‍ഥിനിയായ 19കാരിയുടെ മരണത്തില്‍ പ്രതിശ്രുത വരന്‍ സന്ദീപ് പോലീസ് കസ്റ്റഡിയില്‍. നെടുമങ്ങാട് വഞ്ചുവം സ്വദേശികളായ രാജി-ബൈജു ദമ്പതികളുടെ മകള്‍ നമിതയെയാണ് കഴിഞ്ഞ ദിവസം വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ നമിതയുടെ പ്രതിശ്രുത വരനായ സന്ദീപിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടി മരിക്കുന്ന ദിവസം സന്ദീപ് വീട്ടിലെത്തുകയും, നമിതയുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തുവെന്നാണ് പോലീസിന് ലഭിച്ച വിവരം. വഴക്കിട്ട് ഇറങ്ങിപ്പോയ സന്ദീപ് പിന്നീട് ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല.

തുടര്‍ന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് നമിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഇന്‍ക്വസ്റ്റില്‍ ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. രണ്ടു വര്‍ഷം മുമ്പാണ് സന്ദീപുമായി നമിതയുടെ വിവാഹം ഉറപ്പിക്കുന്നത്.

TAGS : LATEST NEWS
SUMMARY : 19-year-old’s death: Fiance in police custody

Savre Digital

Recent Posts

കന്നഡ ഭാഷാപഠന ക്ലാസ്; പുതിയ ബാച്ച് ആരംഭിക്കുന്നു

ബെംഗളൂരു: വൈറ്റ്ഫീൽഡ്, ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്‌റ്റ് കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ കന്നഡ ഭാഷാപഠന ക്ലാസിന്റെ…

14 minutes ago

മജെസ്റ്റിക് അയ്യപ്പ ക്ഷേത്രം മണ്ഡലപൂജ 27ന്

ബെംഗളുരു: മജെസ്റ്റിക് അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡലപൂജ 27ന് രാവിലെ 6.30 ന് മഹാഗണപതി ഹോമത്തോട് കൂടി ആരംഭിക്കും, 7.30 ന്…

26 minutes ago

അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസ്; സന്ദീപ് വാര്യര്‍ക്ക് മുൻകൂര്‍ ജാമ്യം

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യർക്ക് തിരുവനന്തപുരം ജില്ലാ…

40 minutes ago

വാളയാറിലെ ആള്‍ക്കൂട്ടക്കൊല; അഞ്ചുപേര്‍ അറസ്റ്റില്‍

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളി മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചു പേർ അറസ്റ്റില്‍. അട്ടപ്പള്ളം സ്വദേശികളായ…

1 hour ago

മരണത്തിലും തണലായി ഒമ്പതുകാരൻ; നിലമേല്‍ അപകടത്തില്‍ മരിച്ച ദേവപ്രയാഗിൻ്റെ അവയവങ്ങള്‍ ദാനം ചെയ്തു

തിരുവനന്തപുരം: നിലമേലിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരൻ ദേവപ്രയാഗിൻ്റെ അവയവങ്ങള്‍ ദാനം ചെയ്തു. തിരുമല ആറാമടയില്‍ നെടുമ്പറത്ത്…

2 hours ago

‘4 വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചു’: വെളിപ്പെടുത്തലുമായി റസൂല്‍ പൂക്കുട്ടി

തിരുവനന്തപുരം: ഐഎഫ്‌എഫ്കെയില്‍ സിനിമകള്‍ക്ക് അനുമതി നിഷേധിച്ചതിന് പുറമെ നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ…

3 hours ago