മലപ്പുറം: നിലമ്പൂരിൽ കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടി വെക്കും. മയക്കുവെടി വയ്ക്കാൻ അനുമതി തേടി ഡിഎഫ്‌ഒ ചീഫ് വൈല്‍ഡ് ലൈഫ് വാർഡന് കത്തയച്ചു. വയനാട്ടില്‍ നിന്നുള്ള വിദഗ്ധസംഘം കൂരങ്കലില്‍ എത്തും. ആനയെ കിണറിനുള്ളില്‍ വച്ചുതന്നെ മയക്കുവെടി വയ്ക്കണമെന്ന് നാട്ടുകാർ പറയുന്നു. ആനയെ മറ്റൊരിടത്തേക്ക് മാറ്റാനുള്ള എല്ലാ ശ്രമവും ഉണ്ടാവുമെന്ന് ഡിഎഫ്‌ഒ പി.കാർത്തിക് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വെറ്റിലപ്പാറ സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്. ഇതിനെത്തുടര്‍ന്ന് സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധമുണ്ടായിരുന്നു. ആനയെ പ്രദേശത്ത് തുറന്നു വിടാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. നിലമ്പൂർ നോർത്ത് ഡിവിഷൻ ഡിഎഫ്‌ഒ പി.കാർത്തിക് നാട്ടുകാരുമായി സംസാരിച്ചിരുന്നു.
TAGS : WILD ELEPHANT
SUMMARY : A wild elephant that fell into a well will be drugged
ചെന്നൈ: സൂപ്പർതാരം വിജയ്‌യുടെ പാർട്ടിയായ ടിവികെയില്‍ (തമിഴക വെട്രി കഴകം) ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച…
ബെംഗളൂരു: നൃത്ത വിദ്യാലയമായ നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സിന്റെ പത്താം വാർഷികാഘോഷവും ഗജ്ജെ പൂജയും മല്ലേശ്വരം ചൗഡയ്യ മെമ്മോറിയൽ…
പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള പൂജ. മണ്ഡല പൂജയോട്…
ബെംഗളൂരു: ശ്രീനാരായണ സമിതിയില്‍ അൾസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ നടത്തി. ഗുരുദേവ കൃതികളുടെ പാരായവും ഉണ്ടായിരുന്നു. സമിതി പൂജാരി ആധിഷ് ശാന്തി…
അഗർത്തല: ത്രിപുര നിയമസഭ സ്പീക്കർ ബിശ്വബന്ധു സെൻ അന്തരിച്ചു. 72 വയസായിരുന്നു. പക്ഷാഘാതത്തിനെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്…
ബെംഗളൂരു: ന്യൂ തിപ്പസാന്ദ്ര അയ്യപ്പ ക്ഷേത്രത്തില്‍ വാർഷികോത്സവം സംഘടിപ്പിച്ചു. നടത്തി. ദീപാരാധനക്ക് ശേഷം വൈസ് പ്രസിഡന്റ് എ.വി. മോഹൻദാസ്, സെക്രട്ടറി…