Categories: KERALATOP NEWS

ആലപ്പുഴയില്‍ റെയില്‍വെ പാളത്തില്‍ മരം വീണു; ട്രെയിനുകള്‍ വൈകി

ആലപ്പുഴ: കേരളത്തിൽ വിവിധയിടങ്ങളിലുണ്ടായ കനത്തമഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടം. ആലപ്പുഴയില്‍ തകഴിയില്‍ റെയില്‍വേ പാളത്തില്‍ മരം വീണതോടെ ട്രെയിനുകള്‍ വൈകി. തിരുവനന്തപുരം, എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകളാണ് വൈകിയോടുന്നത്.

ആലപ്പുഴം,കൊല്ലം, കോട്ടയം ഭാഗങ്ങളിലെ റെയില്‍വെ ട്രാക്കുകളിലും മരം വീണു. കൊല്ലത്തും ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. പുലർച്ചെയോടെ തീരദേശ പ്രദേശങ്ങളില്‍ ശക്തമായ കാറ്റ് വീശി. കൊല്ലം ഹാർബർ മേഖലയില്‍ ശക്തമായ കാറ്റ് വീശിയതോടെ മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും കരയ്ക്ക് കയറ്റി.

പത്തനംതിട്ട പന്തളം ചേരിക്കലില്‍ മരം വീണു. കോട്ടയത്ത് മരം വീണ് വ്യാപക നാശം ഉണ്ടായിട്ടുണ്ട്. കോട്ടയം കെഎസ്‌ആർടിസി സ്റ്റാൻഡ്, പള്ളം, പുതുപ്പള്ളി, എംജി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് മരം വീണത്. തിരുവനന്തപുരത്ത് പൊന്മുടി – വിതുര റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

കെഎസ്‌ആർടിസി ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ഫയർ ഫോഴ്സിൻ്റെ നേതൃത്വത്തില്‍ മരം മുറിച്ചു മാറ്റാനുള്ള ശ്രമം തുടരുകയാണ്. ഇടുക്കിയില്‍ കൊച്ചി – ധനുഷ്കോടി ദേശീയപാതയില്‍ വാളറയ്ക്ക് സമീപം ചീയപ്പാറയിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

TAGS : ALAPPUZHA NEWS | RAILWAY STATION | TREES
SUMMARY : A tree fell on the railway track in Alappuzha; Trains are late

Savre Digital

Recent Posts

ദുബൈയിൽ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച പൈലറ്റിനെ തിരിച്ചറിഞ്ഞു; വിങ് കമാൻഡർ നമാംശ് സ്യാൽ, ഹിമാചൽപ്രദേശ് സ്വദേശി

ദുബൈ: ദുബൈ എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച സൈനികനെ തിരിച്ചറിഞ്ഞു. ഹിമാചൽ പ്രദേശ് കാംഗ്ര ജില്ലയിലെ പട്യാൽകാഡ്…

5 hours ago

തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യ വിജയം; കണ്ണൂരിൽ നാലിടത്ത് എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫിന് എതിർ സ്ഥാനാർഥികളില്ല. ആന്തൂര്‍ നഗരസഭയില്‍ രണ്ടിടത്തും…

6 hours ago

എസ്.ഐ.ആര്‍ ജോലിഭാരം; വീണ്ടും ബിഎൽഒ ആത്മഹത്യ, ഗുജറാത്തില്‍ അധ്യാപകൻ ജീവനൊടുക്കി

ന്യൂഡല്‍ഹി: എസ്ഐആര്‍ നടപടികള്‍ക്കിടെ ഗുജറാത്തിലും ബിഎൽഒയുടെ ആത്മഹത്യ. മാനസിക സമ്മര്‍ദം താങ്ങാനാവാതെ സ്കൂള്‍ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി. ഗുജറാത്ത് കൊടിനാർ…

6 hours ago

മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം 23ന്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം നവംബർ 23ന് ബെംഗളൂരു മൈസൂരു എന്നിവിടങ്ങളിൽ നടക്കും. പഠനോത്സവത്തില്‍ ചാപ്റ്റർ ഭാരവാഹികള്‍,…

7 hours ago

സൗജന്യ മെഡിക്കൽ ക്യാമ്പ്

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസും ലുഷ്ഷി കെയർ സെന്ററും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ എട്ടുമണിമുതൽ…

7 hours ago

പാലത്തിൽ അറ്റകുറ്റപ്പണി: ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം

തിരുവനന്തപുരം: മാവേലിക്കര-ചെങ്ങന്നൂർ സെക്ഷനിലെ റെയിൽവേ പാലത്തിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ…

7 hours ago