ബെംഗളൂരു: വിഖ്യാത ഡച്ച് ചിത്രകാരൻ വിൻസന്റ് വാൻഗോഗിന്റെ സൃഷ്ടികൾ പരിചയപ്പെടുത്തുന്ന ” ദ റിയൽ വാൻഗോഗ് ഇമെർസീവ് എക്സ്പീരിയൻസ് ” ആർട്ഷോയ്ക്കു ഞായറാഴ്ച തുടക്കം. തന്നിസന്ദ്ര മെയിൻ റോഡിലെ ഭാരതീയ മാളിലാകും പ്രദർശനം നടക്കുക.
അർഹിച്ച അംഗീകാരങ്ങൾ മരണത്തിനു ശേഷം മാത്രം ലഭിച്ച വാൻഗോഗിന്റെ 70ഓളം ചിത്രങ്ങളാണ് ഷോയുടെ ഭാഗമാകുക. സൺഫ്ലവേഴ്സ്, വീറ്റ്ഫീൽഡ് വിത്ത് ക്രോസ് തുടങ്ങി മാസ്റ്റർപീസുകൾ ഇതിലുൾപ്പെടും.
തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 12 മുതൽ രാത്രി 9.30 വരെയും വാരാന്ത്യങ്ങളിൽ രാവിലെ 10 മുതൽ രാത്രി 9.30 വരെയുമാണ് ഷോ നടക്കുക. ജൂലൈ 13ന് സമാപിക്കും.
SUMMARY: Art show featuring Dutch painter Vincent van Gogh from Sunday.
ചാമരാജ്നഗർ: ബന്ദിപ്പൂരിൽ ഫോട്ടെയെടുക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിക്ക് നേരെ കാട്ടാന ആക്രമണം. റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനയുടെ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം.…
തൃശ്ശൂര്‍: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്.അസം സ്വദേശികളുടെ മകന്‍ നൂറിൻ ഇസ്ലാമാണ്…
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയിൽ പേരു ചേർക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനുമുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. കരട് പട്ടിക…
ബെംഗളൂരു: ബെളഗാവിയില്‍ രണ്ട് ദളിത് യുവാക്കളെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. രാംദുർഗ് താലൂക്കിലെ ഗോഡാച്ചി ഗ്രാമത്തിൽ ഓഗസ്റ്റ് 5…
കണ്ണൂർ: ശിക്ഷകഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. കണ്ണൂർ സെൻട്രൽ ജയിലിൽ…
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ബുധനാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച കോട്ടയം, എറണാകുളം,…