ബെംഗളൂരു: ബെംഗളൂരു കടലേക്കായ് പരിഷേ (നിലക്കടല മേള) നവംബർ 25 മുതൽ ആരംഭിക്കും. ബസവനഗുഡിയിൽ രണ്ട് ദിവസത്തേക്കാണ് മേള നടക്കുന്നത്. മേളയിൽ സ്റ്റാളുകൾ സ്ഥാപിക്കുന്ന കച്ചവടക്കാരിൽ നിന്ന് ഈ വർഷം ഫീസ് ഈടാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഇതാദ്യമായാണ് മേളയിലെത്തുന്ന കച്ചവടക്കാർ സ്റ്റാളുകൾ സൗജന്യമായി സ്ഥാപിക്കുന്നത്.
സർക്കാരിന് പുറമെ മേള സംഘടിപ്പിക്കുന്ന ഹിന്ദു മതസ്ഥാപനങ്ങളും ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് വകുപ്പും സ്റ്റാളുകൾ സ്ഥാപിക്കുന്ന കച്ചവടക്കാരിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കിയിരുന്നു. എന്നാൽ ഇതും ഈ വർഷം ഉണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കി. മേളയിൽ പ്ലാസ്റ്റിക് പൂർണമായും നിരോധിക്കും. കച്ചവടക്കാരോട് പേപ്പർ ബാഗുകളും, തുണിസഞ്ചികളും മാത്രം ഉപയോഗിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.
TAGS: BENGALURU | KADALEKAI PARISHE
SUMMARY: Bengaluru Kadalekai parishe to start by nov 25
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. തിരുവനന്തപുരം ആറ്റിങ്ങല് സ്വദേശിയായ 57കാരനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്…
കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഇന്നും ഗവണ്‍മെന്‍റ് ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുന്നു. പിജി വിദ്യാർഥികളും ഹൗസ് സർജന്മാരും മാത്രമേ ഇന്ന്…
ബെംഗളൂരു: ബെംഗളൂരുവിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അഡ്വ. ജിബു ജമാൽ (46) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ ചികിത്സയിലായിരുന്നു.…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഗ്രാം വില 90 രൂപ കുറഞ്ഞ് 11,135 രൂപയും പവന്‍ വില…
ദർഭംഗ: വെടിയുണ്ടകള്‍ക്ക് പകരം പാക്കിസ്ഥാൻ പീരങ്കികളെ നേരിടേണ്ടിവരുമെന്ന് താക്കീതുമായി അമിത് ഷാ. പാക്കിസ്ഥാൻ ഭീകരർക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി തിരഞ്ഞെടുപ്പിൽ ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ സൊഹ്‌റാൻ മംദാനിയ്ക്ക് വൻ വിജയം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും…