കോഴിക്കോട്: കക്കയം പഞ്ചവടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കയത്തില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് കിനാലൂർ പൂളക്കണ്ടി സ്വദേശി കളരിപൊയില്‍ വീട്ടില്‍ അശ്വിൻ മോഹൻ (30) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.
കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും പുഴയിലെ ശക്തമായ ഒഴുക്കിനെത്തുടർന്ന് രക്ഷിക്കാനായില്ല. കോഴിക്കോട്ടെ വിവിധ ഫയർഫോഴ്സ് യൂണിറ്റുകളില്‍ നിന്നുള്ള സ്കൂബ ടീമും കൂരാച്ചുണ്ട് പോലീസും നാട്ടുകാരുടെ സഹായത്തോടെ പല ഗ്രൂപ്പുകളായി തിരിഞ്ഞ് തെരച്ചില്‍ നടത്തിയിരുന്നെങ്കിലും രാത്രി ഏഴ് മണിയോടെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് തെരച്ചില്‍ അവസാനിപ്പിച്ചു. ഇന്ന് വീണ്ടും നടത്തിയ തെരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. പനങ്ങാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു അശ്വിൻ.
SUMMARY: Body of missing youth found while bathing in Panchavadi River in Kozhikode
തൃശൂർ: വിദ്വേഷ പരാമർശത്തിന് അധ്യാപികയ്ക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. തൃശൂർ കടവല്ലൂർ സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപികയ്ക്കെതിരെയാണ് കുന്നംകുളം പോലീസ് കേസെടുത്തത്.…
കോഴിക്കോട്: സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട 13 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കർണാടക സ്വദേശിയെ കോയിലാണ്ടി…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.…
തൃശ്ശൂര്‍: ട്രെയിന്‍ യാത്രക്കിടെ പുറത്തേക്ക് തെറിച്ച് വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പട്ടാമ്പി സ്വദേശി വിഷ്ണു(19) ആണ് മരിച്ചത്. പട്ടാമ്പി എസ്…
ബെംഗളൂരു: ഓൾ ഇന്ത്യ കെഎം സിസി ബെംഗളൂരു സെൻട്രൽ കമ്മിറ്റി ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യൂമാനിറ്റി സംഘടിപ്പിക്കുന്ന എട്ടാമത്…
ബെംഗളൂരു: ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളുരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയില്‍വേ. ഓഗസ്റ്റ് 30 നാണ് സര്‍വീസ്…