തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒപി ടിക്കറ്റിന്റെ നിരക്ക് വെള്ളിയാഴ്ച മുതല്‍ വർധിപ്പിക്കും. മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടേതാണ് തീരുമാനം. ഇന്ന് മുതലാണ് ഒപി ടിക്കറ്റിന്റെ നിരക്ക് കൂട്ടിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഇന്ന് അവധി ദിനമായതിനാല്‍ അടുത്ത ദിവസം മുതല്‍ ചാര്‍ജ്ജ് നിരക്ക് കൂട്ടാമെന്നായിരുന്നു തീരുമാനം.
പുതിയ ഒപി ടിക്കറ്റിന് രണ്ട് മാസമാണ് കാലാവധി. എല്ലാ ഒപി കൗണ്ടറുകള്‍ക്ക് മുന്നിലും ഒപി ടിക്കറ്റ് നിരക്ക് കൂട്ടിയതായുള്ള ബോര്‍ഡ് സ്ഥാപിക്കും. അതേസമയം, ഡോക്ടര്‍ മരുന്ന് കുറിച്ച് നല്‍കിയതിന് ശേഷം ഒപി ടിക്കറ്റില്‍ സ്ഥലമില്ലെങ്കില്‍ വീണ്ടും പത്ത് രൂപ നല്‍കി പുതിയ ഒപി ടിക്കറ്റ് എടുക്കേണം. വേറൊരു വിഭാഗത്തിലെ ഡോക്ടറെ കാണണമെങ്കിലും പുതിയ ഒപി ടിക്കറ്റ് എടുക്കണം. ഒപി ടിക്കറ്റ് ചാര്‍ജ്ജിന്റെ നിരക്ക് നേരത്തെയും കൂട്ടാന്‍ ശ്രമിച്ചിരുന്നു എന്നാല്‍ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയായിരുന്നു.
TAGS : LATEST NEWS
SUMMARY : Charges introduced for OP tickets at Thiruvananthapuram Medical College
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭയിൽ പാസാക്കി. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ്…
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പെൺകുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവ ത്തിൽ ഒരാൾ അറസ്റ്റിൽ .ചിത്രദുർഗയിലെ ഗവൺമെൻ്റ് വിമൺസ്…
തിരുവനന്തപുരം: ഓണത്തിന് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികള്‍ക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും…
കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. തിങ്കളാഴ്ച്ച വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ്…