ഛത്തീസ്ഗഡില്‍ രണ്ട് സ്ത്രീകള്‍ അടക്കം അഞ്ച് മാവോയിസ്‌റ്റുകളെ വധിച്ച് സുരക്ഷാസേന. ഛത്തീസ്ഗഢിലെ കാങ്കറിലാണ് സംഭവമുണ്ടായത്. തലയ്ക്ക് 28 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
വിനോജ മിര്‍ച്ച കരാം (42), പുനിത (21), സന്തോഷ് കൊര്‍ചാമി( 35), കജു സൈനു പദ്ദ(35) നാഗേഷ് ഗൗഡ(30) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ വിനോജ മിര്‍ച്ച കരാമിന്റെ തലക്ക് 8 ലക്ഷവും, മറ്റുള്ളവരുടെ തലക്ക് 5 ലക്ഷവും വീതമാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്. തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു.
വനത്തില്‍ മാവോവാദികളുടെ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് പ്രത്യേക ദൗത്യ സംഘം പ്രദേശത്ത് എത്തുന്നത്. ആദ്യം വെടിയുതിർത്തത് മാവോവാദികളാണെന്നാണ് ഔദ്യോഗിക വിശദീകരണം ലഭിച്ചത്. പിന്നീട് നടന്ന ഏറ്റുമുട്ടലിലാണ് അഞ്ച് മാവോവാദികള്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്‍ക്ക് പരുക്കേറ്റു. ഇവരെ റായ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
TAGS : CHATTISGARH
SUMMARY : Clash between Maoists and security forces in Chhattisgarh; 5 Maoists including 2 women were killed
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…