LATEST NEWS

ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച 20 പവൻ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച സ്വര്‍ണ ഉരുപ്പടികള്‍ കാണാനില്ലെന്ന് പരാതി. 20 പവനോളം സ്വര്‍ണമാണ് കാണാതായത്. മലബാര്‍ ദേവസ്വത്തിന് കീഴിലുള്ളതാണ് ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രം. നാല് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരാണ് കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ഇവിടെ മാറിമാറി വന്നത്.

ക്ഷേത്രത്തില്‍ എക്‌സിക്യൂട്ടീവ് ഓഫീസറായി വന്ന സജീവന്‍ സ്വര്‍ണ ഉരുപ്പടികളുടെ കസ്റ്റോഡിയന്‍ എന്ന നിലയില്‍ നടത്തിയ കണക്കെടുപ്പില്‍ 20 പവന്‍ സ്വര്‍ണം കാണാനില്ലെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് അദ്ദേഹം നേരത്തെ എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന വിനോദിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, വിനോദിന്റെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിച്ചില്ല.

സജീവനു ശേഷമെത്തിയ ഓഫീസര്‍മാരായ ഹരിദാസനും ദിനേശനും സ്വര്‍ണം കാണാനില്ലെന്ന് കണ്ടെത്തുകയും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായി കാണാനില്ലാത്ത സ്വര്‍ണത്തിന്റെ കാര്യം ഇപ്പൊള്‍ വിവാദമായതോടെ ഈ മാസം എട്ടിന് സ്വര്‍ണം തിരിച്ചേല്‍പ്പിക്കാമെന്ന് വിനോദ് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്.

SUMMARY: Complaint that 20 pawns received as offerings at the temple are missing

NEWS BUREAU

Recent Posts

മോഹൻലാലിനെ ആദരിച്ച്‌ കരസേന; ഇതൊരു വലിയ അംഗീകാരവും ബഹുമതിയുമാണെന്ന് മോഹൻലാല്‍

ന്യൂഡല്‍ഹി: ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ആദരിച്ച്‌ കരസേന. ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ വെച്ച്‌ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര…

8 minutes ago

സ്വര്‍ണപ്പാളി വിവാദം; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ക്ക് സസ്പെൻഷൻ

പത്തനംതിട്ട: ശബരിമല ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശില്‍പ്പങ്ങളുടെ സ്വർണപ്പാളി കാണാതായ സംഭവത്തില്‍ നടപടിയുമായി ദേവസ്വം ബോർഡ്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ…

36 minutes ago

സര്‍വേ; കര്‍ണാടകയില്‍ സ്‌കൂളുകള്‍ക്കുള്ള ദസറ അവധി നീട്ടി

ബെംഗളൂരു: സംസ്ഥാനത്ത് സാമൂഹിക, വിദ്യാഭ്യാസ സര്‍വേ നടക്കുന്നതിനാല്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കുള്ള ദസറ അവധി നീട്ടിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.…

44 minutes ago

മൈസൂരുവില്‍ യുവാവിനെ ഒരു സംഘം വെട്ടിക്കൊന്നു

ബെംഗളൂരു: നഗരത്തിന്റെ ഹൃദയഭാഗത്ത് ചൊവ്വാഴ്ച യുവാവിനെ ഒരു സംഘം വെട്ടിക്കൊന്നു. മൈസൂരിലെ ക്യാതമരനഹള്ളി സ്വദേശിയായ വെങ്കിടേഷ് ആണ് കൊല്ലപ്പെട്ടത്. ദസറ എക്‌സിബിഷന്‍…

59 minutes ago

കുന്ദലഹള്ളി കേരളസമാജം ചെറുകഥാമത്സരം: എൽ എൽ നിത്യാലക്ഷ്മിയുടെ ‘പരികല്പിതവിധി’ക്ക്  ഒന്നാം സമ്മാനം

ബെംഗളൂരു: അകാലത്തിൽ അന്തരിച്ച ചെറുകഥാകൃത്ത് ഇ പി സുഷമയുടെ സ്മരണാർത്ഥം ബെംഗളൂരു കുന്ദലഹള്ളി കേരളസമാജം നടത്തിയ ചെറുകഥാ രചനാമത്സരത്തില്‍ എൽ…

1 hour ago

പത്തനംതിട്ടയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു

പത്തനംതിട്ട: കടുവയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചർ മരിച്ചു. പെരിയാർ ടൈഗർ റിസർവിലെ വാച്ചറായ അനില്‍ കുമാർ (32) ആണ് മരിച്ചത്.…

1 hour ago