മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് വളപ്പില്‍ മുഹമ്മദ് അബ്ദുള്‍ ജമാല്‍ (35) ആണ് അറസ്റ്റിലായത്. പള്ളിക്കല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയാണ് ജമാല്‍.
വിവാഹ വാഗ്ദാനം നല്‍കി കാക്കഞ്ചേരിയിലെ ഒരു ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചെന്നാണ് മൂന്നുദിവസം മുമ്പ് യുവതി കാക്കഞ്ചേരി പോലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് പോലിസ് നടപടി സ്വീകരിച്ചത്. ജമാലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജമാലിനെ പഞ്ചായത്ത് അംഗസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് സിപിഎം പള്ളിക്കല്‍ ലോക്കല്‍കമ്മിറ്റി ആവശ്യപ്പെട്ടു.
SUMMARY: Congress leader arrested for molesting woman on promise of marriage
കാസറഗോഡ് : ട്രെയിന്‍ കടന്നുപോകുന്നതിനിടെ കാറ്റടിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. കാസറഗോഡ് ചെങ്കള നാലാംമൈൽ തൈവളപ്പിലെ താഹിർ…
കോഴിക്കോട്: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കൂട്ടാളിയും പിടിയില്‍. അടിവാരം സ്വദേശിനി…
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം,…
കൊല്ലം: കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍…
തിരുവനന്തപുരം: കേരളത്തില്‍ ചൂട് കൂടുന്നതിനിടെ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നും…
ബെംഗളൂരു: കർണാടക പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കർണാടക സ്കൂൾ പരീക്ഷാ വിലയിരുത്തൽ ബോർഡ് ആണ് സ്കോറുകൾ പുറത്തുവിട്ടത്.…