ഝാൻസി: തീപിടിത്തത്തെ തുടർന്ന് ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് നവജാതശിശുക്കള്‍ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മരിച്ചു. ഇതോടെ മരിച്ച കുട്ടികളുടെ എണ്ണം 15 ആയി.
ആശുപത്രിയിലെ എൻഐസിയു വാർഡില്‍ നവംബർ 15ന് രാത്രിയാണ് അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്. സംഭവസമയം 49 കുട്ടികളാണ് ചികിത്സയിലുണ്ടായിരുന്നത്. അപകടത്തില്‍നിന്നും 39 കുട്ടികളെ രക്ഷപെടുത്തിയിരുന്നു.
രക്ഷപ്പെടുത്തിയ 39 കുട്ടികളില്‍ മൂന്ന് പേർ കൂടി മരിച്ചതായി മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ ഡോ.നരേന്ദ്ര സിംഗ് സെൻഗാർ പിടിഐയോട് പറഞ്ഞു. രണ്ട് കുട്ടികള്‍ കൂടി ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്ന് സെൻഗാർ പറഞ്ഞു.
TAGS : FIRE | BABY | DEAD
SUMMARY : Fire in Jhansi Hospital; Three more children died
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…