മലപ്പുറം: അരീക്കോട് തെരട്ടമ്മലില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ കരിമരുന്ന് പ്രയോഗത്തില്‍ പോലീസ് കേസെടുത്തു. അനുമതിയില്ലാതെ അലക്ഷ്യമായി പടക്കം പൊട്ടിച്ചപ്പോള്‍ നാല്‍പത് പേർക്കാണ് പരുക്കേറ്റത്. സംഘാടക സമിതിക്കെതിരെയാണ് കേസെടുത്തത്. അനുമതി ഇല്ലാതെയും അലക്ഷ്യമായി പടക്കം പൊട്ടിച്ചതിനാണ് കേസെടുത്തത്.
അരീക്കോട് പോലീസ് ആണ് സംഭവത്തില്‍ കേസെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു മപ്പുറത്ത് സെവന്‍സ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തിനിടെ വെടിക്കെട്ട് അപകടം നടന്നത്. മത്സരത്തിന് മുമ്പ് നടത്തിയ കരിമരുന്ന് പ്രയോഗത്തിനിടെ പടക്കം കാണികള്‍ക്കിടയിലേക്ക് പൊട്ടിത്തെറിച്ച് വീഴുകയായിരുന്നു. സംഭവത്തില്‍ 25-ഓളം പേർക്ക് പരുക്കേറ്റു.
ഇവരെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നു പേർക്ക് സാരമായി പൊള്ളലേറ്റിരുന്നു. മറ്റ് ആരുടെയും പരുക്ക് ഗുരുതരമല്ല. ഉയരത്തില്‍ വിട്ട പടക്കം കാണികള്‍ക്കിടയില്‍ വീണ് പൊട്ടുകയായിരുന്നു എന്നാണ് വിവരം. ടൂർണമെൻ്റിൻ്റെ ഫൈനലിന് മുന്നോടിയായിരുന്നു കരിമരുന്ന് പ്രയോഗം നടത്തിയത്.
TAGS : LATEST NEWS
SUMMARY : Fireworks used during football match in Areekode; Case filed against organizing committee
ഡൽഹി: ദുബായ് എയർ ഷോയില്‍ തേജസ് വിമാനം തകർന്ന് വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാലിന്‍റെ മൃതദേഹം സുലൂരിലെത്തിച്ചു.…
ബെംഗളുരു: കർമലാരാം-ബെലന്തൂർ ഇരട്ടപാതയില്‍ പരിശോധന നടക്കുന്നതിനാല്‍ ഈ മാസം 25ന് എസ്എംവിടി ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി എക്സ‌്പ്രസ് (12677) കെആർ പുരം,…
ബെംഗളൂരു: നഗരത്തിലെ തെരുവുകളിൽ അന്തിയുറങ്ങുന്ന നിരാലംബരായവർക് ആര്‍ഐബികെ (RIBK) ബെംഗളൂരുവിന്റെ നേതൃത്വത്തില്‍ പുതപ്പുകൾ വിതരണം ചെയ്തു. സാമൂഹിക സാംസ്കാരിക ആതുര…
കെയ്‌റോ: ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 24 പേരെങ്കിലും കൊല്ലപ്പെടുകയും 80-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട്…
ബെംഗളൂരു: ബന്ദിപ്പൂർ വനപാതയിൽ കോഴിക്കോട് സ്വദേശിയുടെ കാർ തടഞ്ഞുനിർത്തി സ്വർണം കവർന്നതായി പരാതി. സ്വർണ വ്യാപാരി വിനുവിന്റെ 1.2 കിലോ…
ബെംഗളൂരു: ജനതാദൾ സെക്കുലര്‍ (ജെഡിഎസ്) ദേശീയ അധ്യക്ഷനായി വീണ്ടും എച്ച്.ഡി. ദേവഗൗഡ. പാർട്ടിയുടെ കർണാടക സംസ്ഥാന അധ്യക്ഷനായി കേന്ദ്രമന്ത്രി എച്ച്.ഡി.…