LATEST NEWS

‘ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണം’; വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍

തിരുവനന്തപുരം: ഓഗസ്റ്റ് 14ന് ‘വിഭജന ഭീതി ദിനം’ ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇതുസംബന്ധിച്ച്‌ അന്ന് പരിപാടികള്‍ സംഘടിപ്പിക്കണമെന്നാണ് വെെസ് ചാൻസലർമാർക്ക് ഗവർണർ നിർദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യ – പാക് വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ് വിഭജന ഭീതി ദിനം ആചരിക്കുന്നത്.

2021ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം യുജിസിയും സമാനമായി നിർദേശം നല്‍കിയിരുന്നു. സർവകലാശാലകളില്‍ വിഭജന ഭീതി ദിനം ആചരിക്കണമെന്നായിരുന്നു നിർദേശം. ഇത്തരത്തിലാണ് സംസ്ഥാനത്തെ സർവകലാശാലകളില്‍ ഓഗസ്റ്റ് 14ന് വിഭജനഭീതി ദിനം ആചരിക്കാൻ ഗവർണർ വെെസ് ചാൻസലർമാർക്ക് നിർദേശം നല്‍കിയിരിക്കുന്നത്.

എല്ലാ വെെസ് ചാൻസലർമാരും വിദ്യാർഥികളും ദിനാചരണത്തില്‍ പങ്കെടുക്കണമെന്നാണ് സർക്കുലറില്‍ നിർദേശിച്ചിരിക്കുന്നത്. സർവകലാശാലകള്‍ക്ക് വിഷയത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കാം. വിഭജനത്തിന്റെ ഭീകരത തുറന്ന് കാട്ടുന്ന നാടകങ്ങള്‍ സംഘടിപ്പിക്കാനും നിർദേശമുണ്ട്.

SUMMARY: ‘August 14 should be observed as Partition Fear Day’; Governor issues controversial circular

NEWS BUREAU

Recent Posts

സമൂഹമാധ്യമങ്ങളിലെ അധിക്ഷേപം: നടൻ വിനായകനെ ചോദ്യം ചെയ്തു

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടൻ വിനായകനെ ചോദ്യം ചെയ്തു. കൊച്ചി സൈബർ പോലീസാണ് ചോദ്യം ചെയ്തത്.…

39 minutes ago

കേരളത്തിൽ സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ തൊഴിലവസരം; ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിൽ സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. കായിക യുവജന കാര്യാലയത്തിന് കീഴിലുള്ള സ്‌പോര്‍ട്‌സ് സ്‌കൂളിലാണ് ഒഴിവുകള്‍.…

1 hour ago

കോട്ടയത്ത് വീട് കുത്തി തുറന്ന് 50 പവൻ കവര്‍ന്നു

കോട്ടയം: കോട്ടയം മാങ്ങാനത്ത് വീട് കുത്തി തുറന്ന് അമ്പതു പവൻ കവർന്നതായി പരാതി. മോഷണത്തിനു പിന്നില്‍ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച്‌…

2 hours ago

ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണം; മലയാളിക്ക് ദാരുണാന്ത്യം

ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്.…

3 hours ago

കോതമംഗലത്ത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍

കൊച്ചി: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം…

4 hours ago

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

കൊച്ചി: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് ആനുപാതികമായി…

6 hours ago