തൃശൂര്‍: സെപ്തംബർ എട്ടിന് ഗുരുവായൂർ ക്ഷേത്രത്തില്‍ റെക്കോഡ് കല്യാണം. ഇതുവരെ ബുക്ക് ചെയ്തത് 330 കല്യാണങ്ങളാണ്. 227 എന്ന ഇതുവരെയുള്ള റെക്കോഡിനെയാണ് ഇത് മറികടക്കുക. അതേസമയം സെപ്തംബർ 7 ന് ഉച്ചയ്ക്ക് 12 വരെ നേരിട്ട് ബുക്കിങ് ഉള്ളതിനാല്‍ കല്യാണങ്ങളുടെ എണ്ണം ഇനിയും കൂടിയേക്കും.
ക്ഷേത്രത്തിനു മുന്നിലുള്ള നാല് കല്യാണ മണ്ഡപങ്ങളിലാണ് കല്യാണങ്ങൾ നടക്കുക. തിരക്കുള്ള സാഹചര്യത്തില്‍ ഉപയോഗിക്കുന്ന ഒരു പ്രത്യേക മണ്ഡപവും ക്ഷേത്രത്തിലുണ്ട്. ഓണത്തിന് തൊട്ടുമുമ്പുള്ള ആഴ്ചയിലെ ഞായറാഴ്ച എന്നതാണ് സെപ്തംബർ എട്ടിന് കൂടുതല്‍ കല്യാണങ്ങൾ നടക്കുന്നതിനുള്ള ഒരു കാരണം. സെപ്തംബർ നാല്, അഞ്ച് തീയതികളിലും കല്യാണങ്ങൾ എണ്ണം നൂറ് കടന്നിട്ടുണ്ട്.
കേരളത്തില്‍ ഏറ്റവം കൂടുതല്‍ കല്യാണങ്ങൾ നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ. ദീർഘകാല ദാമ്പത്യമെന്ന വിശ്വാസമാണ് ഏറെ പേരെയും കല്യാണം നടത്താൻ ഗുരുവായൂർ ക്ഷേത്രം തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഗുരുവായൂർ ക്ഷേത്രത്തില്‍ രാത്രിയും പകലും വിവാഹം നടത്താൻ അനുമതി നല്‍കിയിരുന്നു. ക്ഷേത്രത്തിന് മുമ്പിലെ മണ്ഡപങ്ങളില്‍ തന്നെയാണ് രാവും പകലും ഭേദമില്ലാതെ കല്യാണം നടക്കുന്നത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണ സമിതി തന്നെയാണ് ഇക്കാര്യം കഴിഞ്ഞ വർഷം ഔദ്യോഗികമായി വ്യക്തമാക്കിയത്.
TAGS: GURUVAYUR | MARRIAGE
SUMMARY: Record wedding at Guruvayur on September 8; 330 weddings booked so far
ഇടുക്കി: വിദ്യാര്‍ഥി സ്‌കൂള്‍ ബസ് കയറി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ പൈനാവ് സ്വദേശി എം എസ് ശശിയെ പോലീസ് അറസ്റ്റ്…
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ അന്തിമവാദം പൂർത്തിയായിരുന്നു. പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണം…
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ഭാരതീയ ജനത പാർട്ടിയിൽ (ബിജെപി) ചേർന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍…
ഗാസ: ഗാസ മുനമ്പില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ഏകദേശം 28 പേര്‍ കൊല്ലപ്പെട്ടതായി ആക്രമണത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…
ന്യുഡൽഹി: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എൻഡിഎ സംയുക്ത നിയമസഭാകക്ഷി യോഗമാണു നിതീഷിനെ നേതാവായി തിരഞ്ഞെടുത്തത്.…