ബെംഗളൂരു: പിതാവിന്റെ ഭൂമിയില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കണമെന്ന ഹർജിയ കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നയാള്‍ക്ക് പരോള്‍ അനുവദിച്ച് കര്‍ണാടക ഹൈക്കോടതി. കനകപുര താലൂക്കിലെ സിദിദേവരഹള്ളി സ്വദേശി ചന്ദ്രക്കാണ് കോടതി 90 ദിവസം പരോള്‍ അനുവദിച്ചത്.
പിതാവിന്റെ പേരിലുള്ള ഭൂമിയില്‍ കൃഷി നടത്താന്‍ കുടുംബത്തില്‍ മറ്റൊരു പുരുഷ അംഗമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരോളിനായി ചന്ദ്ര കോടതിയെ സമീപിച്ചത്. 11 വര്‍ഷത്തിലേറെയായി ഹര്‍ജിക്കാരന്‍ ജയിലിലാണ് കഴിയുന്നത്. നേരത്തെ ഒരിക്കല്‍ പോലും പരോളില്‍ ഇറങ്ങിയിരുന്നില്ല. പരോള്‍ സമയത്ത് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന വ്യവസ്ഥകള്‍ പ്രകാരമാണ് കോടതി പരോള്‍ അനുവദിച്ചത്.
എല്ലാ ആഴ്ചയിലേയും ആദ്യ ദിവസം ഹര്‍ജിക്കാരന്‍ ലോക്കൽ പോലീസ് സ്റ്റേഷനില്‍ ഹാജര്‍ രേഖപ്പെടുത്തുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളും കോടതി നിർദേശിച്ചിട്ടുണ്ട്. ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പരോള്‍ കാലാവധി റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി.
TAGS: KARNATAKA | HIGH COURT
SUMMARY: Karnataka High Court grants 90-day parole to convict to oversee agricultural activities on father’s land
ബെംഗളൂരു: 2028ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യശ്വന്ത്പുര മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായി എം. രുദ്രേഷിനെ മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ പ്രഖ്യാപിച്ചു.…
ന്യൂഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന അവകാശവാദം കേന്ദ്ര വിദേശകാര്യമന്ത്രാലയം തള്ളി. നിമിഷ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ…
മംഗളൂരു: ദക്ഷിണ കന്നഡയിലെ മുൾക്കിയിൽ കിണറ്റിൽ വീണ പുലിക്കുട്ടി ഷോക്കേറ്റ് ചത്തു. 6 മാസം പ്രായമായ പുലിയെയാണ് കിണറ്റിനുള്ളിൽ ചത്ത…
ബെംഗളൂരു: തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മജസ്റ്റിക് മെട്രോ സ്റ്റേഷനിൽ പുതിയ പ്രവേശന കവാടം യാത്രക്കാർക്കായി തുറന്നു കൊടുത്തു. കെഎസ്ആർടിസി ബസ്…
ബെംഗളൂരു: കാലവർഷം കടുത്തതോടെ നഗരത്തിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച മാത്രം 69 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.…