ടെഹ്റാൻ: ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇറാൻ റവല്യൂഷനറി ഗാർഡ് കമാൻഡ് സെന്റർ തലവൻ അലി ശാദ്മാനി മരിച്ചു. ജൂൺ 17ന് നടന്ന ആക്രമണത്തിൽ ശാദ്മാനി കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടെങ്കിലും ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമീനിയുടെ മുഖ്യ സൈനിക ഉപദേഷ്ടാക്കളിൽ ഒരാളായിരുന്നു ശാദ്മാനി. കമാൻഡറായിരുന്ന അലി റാഷിദ് ഇസ്രയേൽ ആക്രമണത്തിൽ കൊലപ്പെട്ടതോടെ ജൂൺ 13നാണ് ശാദ്മാനിയെ പുതിയ കമാൻഡറായി നിയമിച്ചത്.
ജൂൺ 13 മുതൽ 25 വരെ ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ 627 പേർ കൊലപ്പെട്ടെന്നാണ് കണക്ക്. 4870 പേർക്ക് പരുക്കേറ്റു.
SUMMARY: Iranian military chief Shadmani dies of wounds from Israeli strikes
കൊച്ചി: കളമശേരി പത്തടിപ്പാലത്ത് അമിത വേഗത്തിൽ എത്തിയ ഊബർ കാർ ബൈക്കിലേക്ക് ഇടിച്ചു കയറി 64കാരന് ദാരുണാന്ത്യം. കളമശേരി സ്വദേശിയായ…
ന്യൂഡൽഹി: വിവാദ എഐ ഇമേജ് എഡിറ്റുകളില്‍ സമൂഹമാധ്യമായ എക്സിന് നോട്ടീസയച്ച് കേന്ദ്ര ഐടി മന്ത്രാലയം. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം ചിത്രങ്ങള്‍…
കൊളംബോ: അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതായി ആരോപിച്ച് 11 ഇന്ത്യക്കാരെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ…
ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ, പർപ്പിൾ പാതകളിൽ തിരക്ക് കുറക്കാനുള്ള നടപടികളുമായി ബാംഗ്ലൂര്‍ മെട്രോ റെയിൽ കോർപ്പറേഷൻ(ബി.എം.ആർ.സി.എൽ). സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്…
ആലപ്പുഴ: ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള (23) യാണ്…
ബെംഗളൂരു: നടൻ ദർശന്റെ ഭാര്യ വി ജയലക്ഷ്മിക്കെതിരായി സാമൂഹിക മാധ്യമങ്ങളിൽ അപകീര്‍ത്തി പോസ്റ്റ് ഇടുകയും മോശം സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത…