കൊച്ചി: കലൂർ ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് താഴെ വീണ് തൃക്കാക്കര എം.എല്‍.എ ഉമ തോമസിന് ഗുരുതര പരുക്കേറ്റ സംഭവത്തില്‍ ഇവന്റ് മാനേജ്‌മെന്റ് ഉടമ അറസ്റ്റില്‍. ഓസ്‌കർ ഇവന്റ് മാനേജ്‌മെന്റ് ഉടമ കൃഷ്‌ണകുമാറാണ് അറസ്റ്റിലായത്.
നൃത്ത പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷനുവേണ്ടി അനുമതികള്‍ക്കായി വിവിധ ഏജൻസികളെ സമീപിച്ചത് കൃഷ്‌ണകുമാർ ആയിരുന്നു. ഇയാളുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. നിലവില്‍ ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം.
സംഭവത്തില്‍ സംഘാടകരുടെ ഭാഗത്ത് വീഴ്‌ച ഉണ്ടായതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു. അന്വേഷണത്തില്‍ എല്ലാ വശങ്ങളും പരിശോധിക്കും. അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പരിശോധിക്കുകയാണ്. സാമ്പത്തിക തട്ടിപ്പ് പരാതി ഇതുവരെ ലഭിച്ചിട്ടില്ല. സിനിമാതാരങ്ങള്‍ക്ക് നൃത്തപരിപാടിയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി.
TAGS : LATEST NEWS
SUMMARY : Kalur accident; Event management owner arrested
ബെംഗളൂരു: കർണാടക നിയമസഭ, നിയമനിർമാണ കൗൺസിലിന്റെ മൺസൂൺ സമ്മേളനം ഓഗസ്റ്റ് 11 മുതൽ 22 വരെ വിധാൻ സൗധയിൽ നടക്കും.…
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. വിദേശത്തുള്ള…
ബെംഗളൂരു: നഗരത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത.താപനിലയും കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇന്ന് 20.3 ഡിഗ്രി…
കോഴിക്കോട്: മദ്യലഹരിയില്‍ ട്രെയിനില്‍ കത്തി വീശി യാത്രക്കാരന്റെ പരാക്രമം. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. അക്രമിയെ ആര്‍പിഎഫ് കസ്റ്റഡിയില്‍ എടുത്തു. വെള്ളിയാഴ്ച…
ബെംഗളൂരു: നഗരത്തിൽ പരസ്യ ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നതിനു ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിക്കും. ഇതുസംബന്ധിച്ച് ബിബിഎംപി ചട്ടങ്ങളിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ…
ഹൈദരബാദ്: തെലുഗു നടന്‍ ഫിഷ് വെങ്കട്ട് എന്നറിയപ്പെടുന്ന വെങ്കട്ട് രാജ്(53) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കകൾ പൂർണ്ണമായും…