തലശ്ശേരി: സിപിഎം കണ്ണപുരം ചുണ്ട ബ്രാഞ്ച് അംഗമായിരുന്ന അലച്ചി ഹൗസില്‍ റിജിത്ത് ശങ്കരനെ (25) വെട്ടിക്കൊന്ന കേസിലെ പ്രതികളായ ഒമ്പത് ആര്‍എസ്‌എസ്സുകാര്‍ക്ക് ജീവപര്യന്തം കഠിന തടവ്. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 19 കൊല്ലം മുമ്പ് നടന്ന കൊലപാതകത്തിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടന്‍ വീട്ടില്‍ സുധാകരന്‍ (57), കോത്തിലതാഴെ വീട്ടില്‍ ജയേഷ് (41), ചാങ്കുളത്ത്പറമ്പിൽ രഞ്ജിത്ത് (44), പുതിയപുരയില്‍ അജീന്ദ്രന്‍ (51), ഇല്ലിക്കവളപ്പില്‍ അനില്‍കുമാര്‍ (52), പുതിയപുരയില്‍ രാജേഷ് (46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടില്‍ ശ്രീകാന്ത് (47), സഹോദരന്‍ ശ്രീജിത്ത് (43), തെക്കേവീട്ടില്‍ ഭാസ്‌കരന്‍ (67) എന്നിവരെയാണ് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ ജോസ് ശിക്ഷിച്ചത്.
കേസിലെ മൂന്നാം പ്രതി അജേഷ് എന്നയാള്‍ വിചാരണക്കാലയളവില്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇവര്‍ എല്ലാവരും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിക്ക് മുന്നില്‍ ഹാജരാക്കി.
2005 ഒക്ടോബര്‍ 3നാണ് അരുംകൊല നടന്നത്. രാത്രി ഒമ്പതിന് സുഹൃത്തുക്കളായ നികേഷ്, വിമല്‍, വികാസ്, സജീവൻ എന്നിവർക്കൊപ്പം റിജിത്ത് വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് ആക്രമണമുണ്ടായത്. ചുണ്ട തച്ചങ്കണ്ടിയാലിനടുത്ത പഞ്ചായത്ത് കിണറിന് സമീപംവെച്ച് പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു.
സമീപത്തെ ക്ഷേത്രത്തില്‍ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആക്രമണത്തില്‍ റിജിത്ത് കൊല്ലപ്പെടുകയും മൂന്ന് സിപിഎം പ്രവർത്തകർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വടിവാള്‍കൊണ്ട് വിമലിനെ വെട്ടുന്നത് കണ്ടപ്പോള്‍ തടയാൻ ചെന്നതായിരുന്നു റിജിത്ത്. ഗുരുതരമായി പരുക്കേറ്റ റിജിത്ത് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
TAGS : RIJITH MURDER CASE
SUMMARY : Kannapuram Rijith murder: Life imprisonment for nine RSS workers
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 72080 രൂപയാണ് ഒരു പവൻ…
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രാപ്പോലീത്ത അന്തരിച്ചു. 85 വയസ്സായിരുന്നു. ഇന്ന് രാവിലെ…
തിരുവനന്തപുരം: കേരള സർവകലാശാല ജോയിന്റ് റജിസ്ട്രാർക്ക് സസ്പെൻഷൻ. റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിട്ടും റിപ്പോർട്ട് നൽകാതെ അവധിയിൽ…
ബാങ്ക് ഓഫ് ബറോഡ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ആകെ 2,500 തസ്തികകളിലാണ് ഒഴിവ്. അപേക്ഷ സമര്‍പ്പിക്കാനുള്ള…
കാസറഗോഡ്: കേരള കേന്ദ്ര സർവകലാശാലയിൽ ഈ അധ്യയനവർഷം മുതൽ മൂന്ന് പുതിയ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നു. സ്കൂൾ ഓഫ് ബയോളജിക്കൽ…
കറാച്ചി: പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിൽ കെട്ടിടം തകർന്ന് 27 മരണം. കൊല്ലപ്പെട്ടവരിൽ കുറഞ്ഞത് 15 സ്ത്രീകളും മൂന്ന് കുട്ടികളും ഉണ്ടെന്നും…