തിരുവനന്തപുരം: കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.9 മുതല്‍ 2.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും, കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.1 മുതല്‍ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും, കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാല്‍, ഈ പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാൻ നിർദേശം നൽകി. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.
വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും നിർദേശം നൽകി.
TAGS : KERALA | SEA | WAVE
SUMMARY : Chance of high waves and black sea phenomenon on Kerala coast
തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച് 90,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. ഉടന്‍ തന്നെ ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന്…
കോഴിക്കോട്: സരോവരം പാർക്കിന് സമീപം ചതുപ്പില്‍ കണ്ടെത്തിയ മൃതദേഹം വെസ്റ്റ്ഹില്‍ സ്വദേശി വിജിലിന്റേതെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിജിലിന്റേതെന്ന്…
മലപ്പുറം: മലപ്പുറം വേങ്ങരയില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറൂര് മിനി കാപ്പ് സ്വദേശി നിസാറിന്റെ…
ബെംഗളൂരു: സാമൂഹിക പ്രവർത്തനം സമാനതകളില്ലാത്ത നന്മയാണെന്നും അത് ആത്മപ്രശംസക്ക് വേണ്ടിയാവരുതെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ. മുഹമ്മദ്…
ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് 66 സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർടിസി. ഡിസംബർ 19, 20, 23,…
ബെംഗളൂരു: ക്രിസ്തുജയന്തി ഡീംഡ് സർവകലാശാലയുടെ ഔദ്യോഗിക ഉദ്ഘാടനം സംഘടിപ്പിച്ചു. ഡിസംബർ 14, 15 തീയതികളിൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ചായിരുന്നു ചടങ്ങുകള്‍.…