LATEST NEWS

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ പക; തിരുവല്ലയില്‍ സഹപാഠിയെ തീ കൊളുത്തി കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തില്‍ സഹപാഠിയായ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച്‌ തീ വച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവല്ല കുമ്പനാട് സ്വദേശി അജിൻ റെജി മാത്യു ആണ് പ്രതി. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി ഒന്നാണ് ശിക്ഷ വിധിച്ചത്. വിധിയില്‍ തൃപ്തർ എന്ന് കവിതയുടെ കുടുംബം പ്രതികരിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് കോടതി അഭിനന്ദനം അറിയിച്ചു.

2019 മാർച്ച്‌ 12നു തിരുവല്ലയില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠിയായിരുന്ന പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിനെ തുടർന്ന്, അജിൻ അവരെ വഴിയില്‍ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കവിതയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിവീഴ്ത്തി പെട്രോളൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.

70 ശതമാനത്തില്‍ അധികം പൊള്ളലേറ്റ പെണ്‍കുട്ടി, രണ്ടുനാള്‍ നീണ്ട ചികിത്സയ്ക്കൊടുവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ മരിച്ചു. പ്രതി അജിൻ റെജി മാത്യുവിൻ്റെ കൈ കാലുകള്‍ കെട്ടി നാട്ടുകാർ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കവിതയും പ്രതിയും ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ ഒരുമിച്ച്‌ പഠിച്ചവരായിരുന്നു.

ഇടയ്ക്ക് പെണ്‍കുട്ടി പിന്മാറിയെന്ന സംശയമാണ് ക്രൂര കൃത്യത്തിലേക്ക് നയിച്ചതെന്നായിരുന്നു അജിന്‍റെ മൊഴി. കവിതയെ കൊലപ്പെടുത്തിയ ശേഷം അത്മഹത്യ ചെയ്യാനായിരുന്നു പ്രതിയുടെ തീരുമാനം. കത്തിയും പെട്രോളും കയറും പ്രതിയുടെ കയ്യിലുണ്ടായിരുന്നു. സംഭവദിവസം തന്നെ പോലീസ് പ്രതിയെ പിടികൂടി. അതിവേഗത്തില്‍ കുറ്റപത്രം സമർപ്പിച്ചിരുന്നു.

SUMMARY: Life imprisonment for the accused in the case of setting his classmate on fire and killing him due to resentment over his rejection of his love proposal in Thiruvalla

NEWS BUREAU

Recent Posts

അഫ്ഗാനിസ്ഥാനിൽ കനത്ത മഴയും മിന്നൽ പ്രളയവും; 17 മരണം

കാബൂൾ : അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും 17 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഹെറാത്ത് പ്രവിശ്യയിലെ കബ്‌കാൻ…

21 minutes ago

കാറിടിച്ച്‌ പരുക്കേറ്റയാള്‍ മരിച്ച സംഭവം; നടൻ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പോലീസ്

കോട്ടയം: മധ്യ ലഹരിയില്‍ സീരിയല്‍ താരം സിദ്ധാര്‍ത്ഥ് ഓടിച്ച വാഹനമിടിച്ചു ഒരാള്‍ മരിച്ച സംഭവത്തില്‍ താരത്തിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി…

29 minutes ago

ശബരിമല സ്വര്‍ണക്കൊള്ള കേ‌സ്: ജാമ്യം തേടി എൻ. വാസു സുപ്രിംകോടതിയില്‍

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള, ജാമ്യത്തിനായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്‌ എന്‍.വാസു സുപ്രീംകോടതിയെ സമീപിച്ചു. അന്വേഷണവും ആയി പൂർണ്ണമായി സഹകരിച്ചെന്ന്…

1 hour ago

താമരശ്ശേരി ചുരത്തിൽ അതിരൂക്ഷ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചുരം കയറാനായുള്ള വാഹനങ്ങളുടെ നീണ്ട നിര അടിവാരം പിന്നിട്ടു. ചുരത്തിന്റെ മുകള്‍ഭാഗം മുതല്‍…

2 hours ago

പുതുവത്സരത്തില്‍ മലയാളി കുടിച്ചത് 125.64 കോടിയുടെ മദ്യം

തിരുവനന്തപുരം: പുതുവത്സരാഘോഷത്തില്‍ മദ്യത്തിനായി മലയാളി ചെലവഴിച്ചത് 125.64 കോടി രൂപ. പുതുവര്‍ഷ തലേന്ന് ഔട്ട്‌ലെറ്റുകളിലും വെയര്‍ഹൗസുകളിലുമായി 125 കോടിയിലധികം രൂപയുടെ…

3 hours ago

മലപ്പുറത്ത് ചെരുപ്പ് കമ്പനിയില്‍ വൻ തീപിടിത്തം

മലപ്പുറം: പൂക്കോട്ടൂരിലെ ചെരുപ്പ് കമ്പനിയില്‍ വൻ തീപിടിത്തം. ആർക്കും ആളപായമില്ല. വിവിധ യൂണിറ്റുകളില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം…

3 hours ago