LATEST NEWS

മകരവിളക്ക്; പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

പമ്പ: മകരവിളക്കിനോടനുബന്ധിച്ച്‌ പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. ആവശ്യമെങ്കില്‍ നൂറു ബസുകള്‍ കൂടി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. പമ്പയില്‍ നടത്തിയ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തുന്നതിനനുസരിച്ച്‌ പമ്പ ഹില്‍ടോപ്പില്‍ പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും. പരാതികള്‍ കുറഞ്ഞ ഒരു തീര്‍ഥാടന കാലമായിരുന്നു ഇത്തവണത്തേതെന്ന് മന്ത്രി പറഞ്ഞു. പമ്പയില്‍ വന്ന് അയ്യപ്പന്മാരുമായി സംസാരിച്ചിരുന്നു. കെ. എസ്.ആര്‍.ടി.സി യുടെ സേവനങ്ങളില്‍ സംതൃപ്തരാണ് അയ്യപ്പന്മാര്‍ എന്ന് ബോധ്യപ്പെട്ടു.

മികച്ച രീതിയില്‍ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ നടക്കുന്നത് നേരില്‍ കണ്ട് ബോധ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഇത്തവണ റോഡപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല എന്നതും ആശ്വാസകരമാണെന്ന് മന്ത്രി പറഞ്ഞു. റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ അടുത്ത സീസണില്‍ ഒരുക്കും.

പമ്പ ശ്രീരാമ സാകേതം ഹാളില്‍ നടന്ന അവലോകനയോഗത്തില്‍ ഗതാഗത വകുപ്പ് ജോയിന്റ് കമ്മീഷണര്‍ പ്രമോദ് ശങ്കര്‍, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അരുണ്‍ എസ്. നായര്‍ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

SUMMARY: Makaravilakku; 900 buses ready to operate service to Pampa, says Minister KB Ganesh Kumar

NEWS BUREAU

Recent Posts

അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ വംശജരായ ദമ്പതികള്‍ മരിച്ചു

ന്യൂയോര്‍ക്ക്: ആന്ധ്രാപ്രദേശില്‍ നിന്നുള്ള ദമ്പതികള്‍ അമേരിക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു. രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പശ്ചിമ ഗോദാവരി ജില്ലയിലെ…

1 hour ago

കൊച്ചിയിലെ സിറ്റി യൂണിയൻ ബാങ്കുകളിൽ ബോംബ് ഭീഷണി

കൊച്ചി: കൊച്ചിയിലെ സിറ്റി യൂണിയന്‍ ബാങ്കുകളില്‍ ബോംബ് ഭീഷണി. ബാങ്കിന്റെ രണ്ട് ശാഖകളിലാണ് ഭീഷണി സന്ദേശം എത്തിയത്. ഉച്ചയ്ക്ക് സ്ഫോടനം…

2 hours ago

പി. സരിൻ ഒറ്റപ്പാലത്ത് ഇടതു സ്ഥാനാര്‍ഥിയായേക്കും

പാലക്കാട്: ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർഥിയായി ഡോക്ടർ പി സരിനേ പരിഗണിക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന തലത്തില്‍ നീക്കം നടത്തുന്നുവെന്ന…

2 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ ഖാലിദിനും ഷെര്‍ജില്‍ ഇമാമിനും ജാമ്യമില്ല

ഡല്‍ഹി: 2020-ലെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച്‌ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മുൻ ജെഎൻയു വിദ്യാർഥികളായ…

4 hours ago

വ്യായാമത്തിനായി അടുക്കളയില്‍ കെട്ടിയ പ്ലാസ്റ്റിക് കയറില്‍ കുരുങ്ങി 11 -കാരി മരിച്ചു

പാലക്കാട്‌: വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കല്‍ വീട്ടില്‍ അലിമോൻ്റെ മകള്‍ ആയിഷ ഹിഫയാണ് (11)…

4 hours ago

സ്വർണവിലയിൽ വന്‍ കുതിപ്പ്

തിരുവനന്തപുരം: സ്വർണവില കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്ന് പവന് 1,160…

5 hours ago