Categories: KERALATOP NEWS

സസ്‌പെന്‍ഷന് ശേഷം മാധ്യമങ്ങളില്‍ അഭിമുഖം; എൻ. പ്രശാന്തിന് കുറ്റാരോപണ മെമ്മോ

തിരുവനന്തപുരം: അഡിഷണല്‍ ചീഫ് സെക്രട്ടറി കെ ജയതിലകിനെ വിമർശിച്ചതിനെ തുടർന്ന് സസ്പെൻഷനിലായ കളക്ടർ ബ്രോ എൻ പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ കുറ്റാരോപണ മെമ്മോ. സസ്പെൻഷനില്‍ ഉള്ള കാരണങ്ങളാണ് മെമ്മോയില്‍ വ്യക്തമാക്കുന്നത്. 30 ദിവസത്തിനകം മെമ്മോയ്ക്ക് മറുപടി നല്‍കണമെന്നാണ് നിർദ്ദേശം.

സർവ്വീസ് ചട്ട ലംഘനം തുടർന്നുവെന്നും മെമ്മോയിലുണ്ട്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ജയതിലകിനെതിരായ പരസ്യപോരിലാണ് എൻ പ്രശാന്ത് സസ്പെൻഷനിലായത്. അടുത്ത ചീഫ് സെക്രട്ടറിയാവാൻ സാധ്യത ഏറെയുള്ള ഉദ്യോഗസ്ഥനായിരുന്നു ധനകാര്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ: എ ജയതിലക്. അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കുകയായിരുന്നു മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനും കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുമായിരുന്ന എൻ പ്രശാന്ത്‌.

കഴിഞ്ഞ ദിവസം മത അടിസ്ഥാനത്തിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതിന് സസ്പെൻഷനിലുള്ള ഐ എ എസ് ഓഫീസർ കെ ഗോപാലകൃഷ്ണനെതിരെ ഗുരുതര പരാമർശങ്ങള്‍ അടങ്ങിയ കുറ്റാരോപണ മെമോ ലഭിച്ചിരുന്നു. ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് കുറ്റാരോപണമെമ്മോ നല്‍കിയത്.

സംസ്ഥാനത്തെ ഐഎഎസ് ഓഫീസർമാർക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും, അനൈക്യത്തിന്റെ വിത്തുകള്‍ പാകി ഓള്‍ ഇന്ത്യ സർവീസ് കേഡറുകള്‍ തമ്മിലുള്ള ഐക്യദാർഢ്യം തകർക്കാൻ ശ്രമിച്ചുവെന്നാണ് സർക്കാരിൻെറ കണ്ടെത്തല്‍.

ഈ പ്രവർത്തികള്‍ ഓള്‍ ഇന്ത്യ സർവീസ് റൂള്‍സിലെ പെരുമാറ്റച്ചട്ടത്തിലെ വിവിധ വകുപ്പുകളുടെ ലംഘനമെന്ന് മെമ്മോയില്‍ പറയുന്നു. പോലിസ് റിപ്പോർട്ടിലെ ഭാഗങ്ങളും മെമ്മോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ ഹാക്ക് ചെയ്തു ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്ന പരാതിക്ക് തെളിവില്ലാതാക്കാൻ ഫോറൻസിക് പരിശോധനയ്ക്ക് മുമ്പ് പല തവണ ഫാക്ടറി റീസെറ്റ് ചെയ്ത് തെളിവ് ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും മെമ്മോയില്‍ പറയുന്നു.

TAGS : PRASANTH IAS
SUMMARY : media interviews after suspension; Charge memo to Prashant

Savre Digital

Recent Posts

താമരശ്ശേരിയില്‍ 13കാരനെ കാണാതായിട്ട് പത്ത് ദിവസം; കണ്ടെത്താനാകാതെ പോലീസ്

കോഴിക്കോട്: താമരശ്ശേരിയില്‍ പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ട 13 കാരനെ പത്ത് ദിവസമായിട്ടും കണ്ടെത്താനായില്ല. കോടഞ്ചേരി പഞ്ചായത്തിലെ നാലുസെന്റ് ഉന്നതിയിലെ വിജിത് വിനീതിനെയാണ്…

11 minutes ago

ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പില്‍ ചരിത്ര സ്വര്‍ണം അണിഞ്ഞ് 24കാരി ജെയ്‌സ്‌മിൻ ലംബോറിയ

ലിവര്‍പൂള്‍: ലിവർപൂളില്‍ നടന്ന 2025-ലെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പില്‍ വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യൻ താരം ജെയ്‌സ്‌മിൻ ലംബോറിയ…

1 hour ago

കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

മലപ്പുറം: കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയില്‍ മുരളീ കൃഷ്ണനാണ് (36) മരിച്ചത്. കുടുംബാംഗങ്ങളുമായി…

2 hours ago

ആഗോള അയ്യപ്പ സംഗമം തടയണം; സുപ്രിം കോടതിയില്‍ ഹര്‍ജി

ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹർജി. ഡോ. പി എസ് മഹേന്ദ്ര കുമാറാണ് ഹർജിക്കാരന്‍.…

3 hours ago

എയര്‍ ഇന്ത്യ-മസ്കറ്റ് വിമാനം റദ്ദാക്കി; തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം: അവസാന നിമിഷം എയർ ഇന്ത്യ മസ്കറ്റ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. യാത്ര പുറപ്പെടുന്നതിന്…

4 hours ago

വിഗ്രഹനിമജ്ജന ഘോഷയാത്രയിൽ ട്രക്ക് പാഞ്ഞുകയറിയുണ്ടായ ദുരന്തം; മരണം പത്തായി, മരിച്ച ഒമ്പത് പേർ യുവാക്കള്‍

ബെംഗളൂരു: ഹാസനിൽ ഗണേശോത്സവത്തിന്റെ ഭാഗമായ വിഗ്രഹനിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് നിയന്ത്രണംവിട്ട് പാഞ്ഞുകയറിയുണ്ടായ ദുരന്തത്തിൽ മരണം ഒൻപതായി. അപകടത്തില്‍ മരണപ്പെട്ട പത്ത്…

5 hours ago