Categories: KERALATOP NEWS

ആലുവയില്‍ കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി

കൊച്ചി: ആലുവയില്‍ കാണാതായ പതിമൂന്നു വയസുകാരനെ കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതായി പോലീസ് മാതാപിതാക്കളെ അറിയിച്ചു. ആലുവ എസ്‌എന്‍ഡിപി സ്‌കൂള്‍ വിദ്യാര്‍ഥി തായിക്കാട്ടുകര കുന്നത്തേരി സ്വദേശി സാദത്തിന്റെ മകന്‍ അല്‍ത്താഫ് അമീനെ ആയിരുന്നു കാണാതായത്. അമീനെ കണാനില്ലെന്നാണ് കുടുംബം ആലുവ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇന്നലെ വീട്ടില്‍ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞാണ് കുട്ടി പുറത്തേക്ക് പോയത്. പിന്നീട് തിരികെ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് ഫോണ്‍ കേന്ദ്രീകിരിച്ച്‌ അന്വേഷണം നടത്തിയിരുന്നു. നേരത്തെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു.

TAGS : LATEST NEWS
SUMMARY : Missing 13-year-old found in Aluva

Savre Digital

Recent Posts

തിരുവനന്തപുരം കോർപ്പറേഷൻ: രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…

6 minutes ago

നോർക്ക കാർഡുകൾക്കായി സമാഹരിച്ച അപേക്ഷകൾ കൈമാറി

ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ്‌ തോമസ് പള്ളിയിലെ സെന്റ്‌ ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…

18 minutes ago

കൗതുകം ലേശം കൂടിയപ്പോൾ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം; യാത്രക്കാരൻ കസ്റ്റഡിയിൽ

വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…

3 hours ago

ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപിചന്ദ് പി. ഹിന്ദുജ അന്തരിച്ചു

ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…

3 hours ago

സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കും; പ്രഖ്യാപനം തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം

തിരുവനന്തപുരം: പാല്‍വില വർധിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി. തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ ഇപ്പോള്‍ പാല്‍വില കൂട്ടാൻ സാധിക്കില്ല. മില്‍മ ഇതുസംബന്ധിച്ച്‌…

3 hours ago

ബിലാസ്പൂരില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച്‌ അപകടം; അഞ്ച് മരണം

റായ്പൂര്‍:ഛത്തീസ്ഗഡിലെ ബിലാസ് പൂരില്‍ ട്രെയിനുകളില്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം. അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധിപേര്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.…

4 hours ago