തിരുവനന്തപുരം: ബാറിലെ ഏറ്റുമുട്ടല്‍ കേസില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് അറസ്റ്റില്‍. ഫോര്‍ട്ട് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാന്‍ ഓം പ്രകാശിന് നോട്ടീസ് നല്‍കിയിട്ടും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈഞ്ചലിലുള്ള ബാറില്‍ സംഘര്‍ഷമുണ്ടായത്. തലസ്ഥാനത്ത് ഒരു വിഭാഗം ഗുണ്ടകളെ നയിക്കുന്ന എയര്‍പോര്‍ട്ട് സാജന്റെ മകന്‍ ഡാനിയാണ് ഈ ബാറില്‍ ഡിജെ പാര്‍ട്ടി സംഘടിപ്പിക്കുന്നത്. ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ എതിര്‍ ചേരിയില്‍പ്പെട്ടവരാണ് ഡാനിയും സംഘവും.
ഡാനി നടത്തിയ ഡിജെ പാര്‍ട്ടിയിലേക്കാണ് ഓം പ്രകാശും സുഹൃത്തായ നിധിനുമെത്തിയത്. ഡിജെക്കിടെ ഇരുസംഘങ്ങള്‍ തമ്മില്‍ കൈയാങ്കിളും ഏറ്റമുട്ടലും നടന്നു. പോലീസ് എത്തിയപ്പോഴേക്കും ഓം പ്രകാശും സുഹൃത്ത് നിധിനും രക്ഷപ്പെട്ടു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മദ്യപിച്ച വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് തുമ്പ പോലീസ് നിധിനെയും ഓം പ്രകാശിനെയും അറസ്റ്റ് ചെയ്തിരുന്നു.
TAGS : LATEST NEWS
SUMMARY : Notorious gang leader Om Prakash arrested
ന്യൂഡല്‍ഹി: നൂറുമീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലിമലനിരകളുടെ ഭാഗമായി കണക്കാക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. ദേവസ്വം ബോർഡ് മുൻ…
കൊച്ചി: 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…