എറണാകുളം: പെരുമ്പാവൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടത്തില്‍ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം. എം സി റോഡില്‍ പുല്ലുവഴിക്ക് സമീപമാണ് അപകടം നടന്നത്. എറണാകുളം ജഡ്ജസ് അവന്യു സ്വദേശി മുഹമ്മദ് ഇജാസ് (21), ചങ്ങനാശ്ശേരി കുരിശുംമൂട് സ്വദേശി ഫിയോണ ജോസ് (18) എന്നിവരാണ് മരിച്ചത്.
പെരുമ്പാവൂർ ഭാഗത്തേക്ക് പോയ ബൈക്ക് എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഇജാസ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഫിയോണയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരുവരും സുഹൃത്തുക്കളാണെന്നാണ് വിവരം.
ജോസ് ഗ്രിഗറിയുടെയും ജെറ്റ്സിയുടെയും മകളായ ഫിയോണ എറണാകുളത്ത് എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥിനിയാണ്. കുഴിവേലിപ്പടിയിലെ കെഎംഇഎ കോളേജിലെ വിദ്യാര്‍ഥിയാണ് മുഹമ്മദ് ഇജാസ്. മുഹമ്മദ് ഇജാസിന്റെ സുഹൃത്തുക്കള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് കാണാന്‍ പാലക്കാട്ടേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചതെന്നാണ് പോലീസ് പറയുന്നത്.
TAGS : ACCIDENT | KOCHI | DEAD
SUMMARY : Bike and lorry collide accident
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…