ചെന്നൈ: തമിഴ്നാട്ടില്‍ ട്രെയിൻ പാളംതെറ്റി. വിഴുപ്പുറം-പുതുച്ചേരി മെമു ട്രെയിനിന്‍റെ അഞ്ച് കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ ആളപായമില്ല. വിഴുപ്പുറം യാർഡിനോട് ചേർന്ന് രാവിലെയാണ് സംഭവമുണ്ടായത്. വളവിലായിരുന്നതിനാല്‍ ട്രെയിനിന് വേഗം കുറവായിരുന്നുവെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.
വലിയ ശബ്ദം കേട്ടതിന് പിന്നാലെ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ പെട്ടെന്ന് നിർത്തിയതും വൻ അപകടം ഒഴിവാക്കാൻ സഹായിച്ചു. തുടർന്ന് യാത്രക്കാരെ ഉടൻ തന്നെ ട്രെയിനില്‍ നിന്ന് ഒഴിപ്പിച്ചു. അപകടത്തെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള ഗതാഗതം മൂന്ന് മണിക്കൂറോളം തടസ്സപ്പെട്ടു.
സാങ്കേതിക തകരാറാണോ അട്ടിമറിയാണോ അപകടകാരണമെന്ന് പരിശോധിക്കുമെന്ന് റെയില്‍വേ അറിയിച്ചു. ജീവനക്കാരെയും എൻജിനീയർമാരെയും സംഭവസ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്നും പാളം തെറ്റിയ ട്രെയിനിൻ്റെ അറ്റകുറ്റപ്പണികള്‍ സജീവമാണെന്നും റെയില്‍വേ അധികൃതർ കൂട്ടിച്ചേർത്തു. വിഴുപ്പുറം റെയില്‍വെ പോലീസ് അന്വേഷണം തുടങ്ങി.
TAGS : TRAIN | TAMILNADU
SUMMARY : Passenger train derails in Tamil Nadu
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…