കോഴിക്കോട്: ബിജെപി നേതാവ് പി സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശത്തില്‍ അന്വേഷണത്തിന് നിര്‍ദേശം. മുക്കം സ്വദേശി നല്‍കിയ പരാതിയിലാണ് ഡിജിപിയുടെ നിര്‍ദേശം. പ്രവാസി വ്യവസായി ശരീഫ് ആണ് പരാതി നല്‍കിയത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാണ് പി സി ജോര്‍ജ് വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
കേസെടുക്കാന്‍ മുക്കം പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ വിദ്വേഷ പരാമര്‍ശ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് പി സി ജോര്‍ജ് വീണ്ടും വിദ്വേഷ പരാമര്‍ശം നടത്തിയത്.
ലൗജിഹാദിലൂടെ മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെ നഷ്ടമായെന്നായിരുന്നു പി സി ജോര്‍ജിന്റെ പരാമര്‍ശം. ക്രിസ്ത്യാനികള്‍ അവരുടെ പെണ്‍മക്കളെ ഇരുപത്തിനാല് വയസാകുമ്പോഴേക്ക് വിവാഹം കഴിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. നിലവില്‍ പിസി ജോര്‍ജിനെതിരെ നിരവധി പരാതികളാണ് ഉള്ളത്.
TAGS : PC GEORGE
SUMMARY : Pc George’s hate speech: DGP orders investigation
ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലന്‍ ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…
പാരീസ്: ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്‌കാരമായ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി പിഎസ്‌ജി താരം ഒസ്‌മാൻ ഡെംബെലെ.…
ബെംഗളൂര: സംസ്ഥാനത്ത് ജാതിസർവേ ഇന്നരംഭിക്കും. വിവിധ സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിർപ്പുകൾക്കിടെയാണ് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങള്‍ വ്യക്തമാക്കപ്പെടുന്ന സര്‍വേ…
ബെംഗളൂരു: കനകപുര ഇന്ദിരാനഗർ ലേഔട്ടിൽ രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉൾപ്പെട്ട യുവതിക്കും യുവാവിനും നേരേ സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തില്‍…