ബെംഗളൂരു: കർണാടക നാടക അക്കാദമിയുടെ വാർഷിക അവാർഡ് നിരസിച്ച് നടനും നാടക പ്രവർത്തകനുമായ പ്രകാശ് രാജ്. നാടക ലോകത്ത് തന്നേക്കാള്‍ അർഹതയുള്ളവർ ഉള്ളതിനാല്‍ അവാർഡ് സ്വീകരിക്കാൻ മനസ്സാക്ഷി അനുവദിക്കുന്നിലെന്ന് പ്രകാശ് രാജ് പറഞ്ഞു.
‘താൻ ഈ അടുത്താണ് നാടകത്തിലേക്ക് മടങ്ങിയെത്തിയത്, പൂർത്തിയാക്കാൻ ധാരാളം ജോലികളുണ്ട്. നാടകലോകത്ത് എന്നെക്കാള്‍ അർഹതയുള്ളവർ ഉള്ളതിനാല്‍, ഈ അവാർഡ് സ്വീകരിക്കാൻ എൻ്റെ മനസ്സാക്ഷി സമ്മതിക്കുന്നില്ല… ക്ഷമിക്കണം. ആശംസിച്ച എല്ലാവർക്കും നന്ദി’, എന്നാണ് പ്രകാശ് രാജ് എക്‌സില്‍ കുറിച്ചിരിക്കുന്നത്.
പ്രകാശ് രാജിൻ്റെ തീരുമാനത്തെ അക്കാദമി ചെയർപേഴ്സണ്‍ കെ വി നാഗരാജമൂർത്തി അംഗീകരിച്ചു. കന്നഡ നാടകരംഗത്ത് സംഭാവനകള്‍ നല്‍കിയ നാടകപ്രതിഭകള്‍ക്കുള്ള വാർഷിക, ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡുകള്‍ വ്യാഴാഴ്ചയാണ് അക്കാദമി പ്രഖ്യാപിച്ചത്.
TAGS : PRAKASH RAJ | KARNATAKA | NATAKA AKEDEMI AWARD
SUMMARY : Prakash Raj rejects Karnataka Nataka Akademi’s annual award
കോഴിക്കോട്: വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് ആളുകള്‍ ഇരച്ചു കയറി അപകടം. പ്രഖ്യാപിച്ച ഓഫർ വിലയ്ക്ക് ഷർട്ട് എടുക്കാൻ എത്തിയവർ ആണ്…
കൊല്ലം: മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തില്‍ പൂക്കളമിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ ആർ എസ് എസ് അനുഭാവികളും പ്രവർത്തകരുമായ 27 പേർക്കെതിരെ ശാസ്താംകോട്ട…
അഹമ്മദാബാദ്: ഗുജറാത്ത് പാവ്ഗഢിലെ പ്രശസ്തമായ ശക്തിപീഢത്തില്‍ റോപ് വേ തകർന്ന് ആറ് പേർ മരിച്ചു. രണ്ട് ലിഫ്റ്റ്മാൻമാർ, രണ്ട് തൊഴിലാളികൾ,…
തൃശൂർ: തൃശൂര്‍ കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തില്‍ പോലീസുകാര്‍ക്കെതിരെ സസ്‌പെന്‍ഷന് ശിപാര്‍ശ. തൃശൂര്‍ റേഞ്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കി.…
കൊല്ലം: ഓച്ചിറ റെയില്‍വേ സ്റ്റേഷനില്‍ അമ്മയെയും മകനെയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്താംകോട്ട സ്വദേശികളായ വസന്ത, ശ്യം…
കൊച്ചി: നടന്‍ ടൊവിനോ തോമസിന് വീണ്ടും രാജ്യാന്തര അംഗീകാരം. 2025-ലെ സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരം ടൊവിനോയ്ക്ക്…