LATEST NEWS

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം മുതല്‍ ‘മേക്ക് ഇൻ ഇന്ത്യ’ വരെ: പാര്‍ലമെന്റില്‍ നയപ്രഖ്യാപനവുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു

ഡല്‍ഹി: കേന്ദ്ര ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സാമൂഹിക നീതി, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച, വികസിത ഭാരതം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സര്‍ക്കാരിന്റെ കാഴ്ചപ്പാടുകളാണ് രാഷ്ട്രപതി തന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 25 കോടിയോളം ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

ദളിത്, പിന്നാക്ക, ഗോത്രവര്‍ഗ വിഭാഗങ്ങളുടെ ശാക്തീകരണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ പറഞ്ഞു. 2014-ല്‍ 25 കോടി ജനങ്ങള്‍ക്ക് മാത്രം ലഭിച്ചിരുന്ന സാമൂഹിക സുരക്ഷാ പദ്ധതികള്‍ ഇന്ന് 95 കോടി ഇന്ത്യക്കാരിലേക്ക് എത്തിയതായി രാഷ്ട്രപതി അറിയിച്ചു. രാജ്യത്തെ ഏകദേശം 95 കോടി പൗരന്മാർക്ക് ഇപ്പോള്‍ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭ്യമാണെന്നും മുർമു പറഞ്ഞു. “തന്റെ സർക്കാർ യഥാർഥ സാമൂഹിക നീതി ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണ്,” കഴിഞ്ഞ 10 വർഷത്തിനുള്ളില്‍ 25 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതായും അവർ കൂട്ടിച്ചേർത്തു.

സർക്കാരിന്റെ മൂന്നാം ടേമില്‍, ദരിദ്രരെ കൂടുതല്‍ ശാക്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. അഴിമതിയും കുംഭകോണങ്ങളും തടയുന്നതിലും പൊതു ഫണ്ടുകളുടെ ശരിയായ ഉപയോഗം ഉറപ്പാക്കുന്നതിലും സർക്കാർ വിജയിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിനിടെ പുതിയ തൊഴിലുറപ്പ് പദ്ധതിയെ പരാമർശിച്ചപ്പോൾ പ്രതിപക്ഷം സഭയില്‍ ബഹളം വച്ചു.

പഴയ പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി പ്രസംഗം തുടങ്ങിയപ്പോള് തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ നടത്തുന്ന സേവനങ്ങള്‍ പരാമർശിച്ചാണ് രാഷ്ട്രപതി പ്രസംഗം അവസാനിപ്പിച്ചത്. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്മല സീതാരാമന് ബജറ്റ് അവതരിപ്പിക്കുന്നത്.

SUMMARY: President Draupadi Murmu delivers policy statement in Parliament

NEWS BUREAU

Recent Posts

അഞ്ചാം ലോക കേരള സഭ; കർണാടകയിൽ നിന്നും ഇത്തവണ ഏഴുപേർ

ബെംഗളൂരു: തിരുവനന്തപുരത്ത് നാളെ മുതല്‍ 31 വരെ നടക്കുന്ന അഞ്ചാമത് ലോക കേരളസഭയിലേക്ക് കർണാടകയിൽ നിന്നുള്ള പ്രതിനിധികളായി ഇത്തവണ ഏഴ്‌…

20 minutes ago

കൊട്ടാരക്കര അപകടം; പരുക്കേറ്റ ടാങ്കര്‍ ലോറി ഡ്രൈവര്‍ മരിച്ചു

കൊല്ലം: കൊട്ടാരക്കര എംസി റോഡില്‍ രണ്ട് കെഎസ്‌ആര്‍ടിസി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ ഒരാള്‍ മരിച്ചു. ടാങ്കര്‍…

40 minutes ago

വിദേശത്ത് ജനിച്ചവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം; ഓഫ്‌ലൈന്‍ വഴി സംവിധാനമൊരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

തിരുവനന്തപുരം: വിദേശത്ത് ജനിച്ച ഇന്ത്യക്കാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ നേരിട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം. പ്രശ്‌നം പരിഹരിക്കാന്‍ 'ഓഫ്‌ലൈന്‍' സംവിധാനം…

1 hour ago

മലയാള ഭാഷാ ബിൽ: ‘കർണാടകയുടെ ആശങ്കകൾ അടിസ്ഥാനരഹിതം’; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയ‍ൻ

തിരുവനന്തപുരം: കേരളത്തിലെ വിദ്യാലയങ്ങളിൽ മലയാളം നിർബന്ധിത ഒന്നാം ഭാഷയാക്കാനുള്ള തീരുമാനത്തിൽ കർണാടക സർക്കാർ പ്രകടിപ്പിച്ച ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി…

1 hour ago

പോപ്പുലർ ഫ്രണ്ടിന്റെ ഇരുപതോളം കേന്ദ്രങ്ങളിൽ എൻഐഎ റെയ്‌ഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് റെയ്ഡ് നടന്നത്. പോപ്പുലർഫ്രണ്ടുമായി ബന്ധപ്പെട്ട കേസിലും…

2 hours ago

വന്‍ മുന്നേറ്റം; 302 സര്‍ക്കാര്‍ ആശുപത്രികള്‍ ദേശീയ ഗുണനിലവാര അംഗീകാരത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 17 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ…

3 hours ago