ചണ്ഡീഗഢ്: ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരായ മാനനഷ്ടക്കേസില്‍ നേരിട്ട് ഹാജരാകണമെന്ന് പഞ്ചാബ് കോടതി നിര്‍ദേശിച്ചു. 2020-21ലെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളാണ് കേസിന് കാരണം. 73 വയസ്സുകാരിയായ മഹിന്ദര്‍ കൗര്‍ നല്‍കിയ പരാതിയിലാണ് കേസ്.
എക്‌സ് പോസ്റ്റിലൂടെ തന്നെ തെറ്റിദ്ധരിപ്പിച്ച് ചിത്രീകരിച്ചുവെന്നും കര്‍ഷക സമരത്തില്‍ സ്ത്രീകളെ അപമാനിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഭട്ടിണ്ടയിലെ പ്രത്യേക എംപി-എംഎല്‍എ കോടതി കങ്കണയുടെ ഹാജര്‍വയ്പ്പില്‍നിന്നുള്ള ഒഴിവാക്കല്‍ അപേക്ഷ തള്ളി. ഇത് തുടര്‍ച്ചയായ നാലാമത്തെ അപേക്ഷയാണെന്നും കേസ് നീട്ടാനുള്ള ശ്രമമാണെന്നും കോടതി വിലയിരുത്തി. അടുത്ത വാദം ജനുവരി 15ന് നടക്കും. അന്ന് കങ്കണ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
SUMMARY: Punjab court orders Kangana Ranaut to appear in person for insulting elderly woman during farmers’ strike
ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്‍കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്‍കാൻ കോടതി…
തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ്…
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്‌ഫോടനം…
ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്‌ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…
തിരുവനന്തപുരം: കേരളം കൊണ്ടുവന്ന 'മലയാള ഭാഷാ ബിൽ 2025'നെതിരെ കർണാടക. ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ ബില്ലെന്ന്…